ഇടയിലെക്കാട് വനത്തിലെ കുരങ്ങുകള്‍ ചാകുന്നതില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി
തൃക്കരിപ്പൂര്‍: ഇടയിലെക്കാട് നാഗവനത്തിലെ കുരങ്ങുകള്‍ ചാകുന്നതില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി. ഒരു മാസത്തിനിടെ ചെറുതും വലുതുമായ പത്ത് കുരങ്ങുകളാണ് ചത്തത്.
സംഭവത്തിന് പിന്നില്‍ നാഗ വനത്തിനോട് ചേര്‍ന്നുള്ള ചില സാമൂഹ്യ വിരുദ്ധരാണന്ന നിഗമനത്തിലാണ് വനം വകുപ്പ്. മനുഷ്യരോട് ഇണക്കമുള്ള നാല്‍പതോളം കുരങ്ങുകളാണ് നാഗവനത്തിലുള്ളത്. പ്രായം കൊണ്ടോ മറ്റ് ആക്രമങ്ങളിലോ ചത്തതാകുമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്.
സംശയമില്ലാത്തതിനാല്‍ പൊലിസിലോ വന്യ ജീവി സംരക്ഷണ വകുപ്പിലോ പരാതി നല്‍കിയിരുന്നില്ല. മൂന്ന് ദിവസം മുമ്പും സമാന രീതിയില്‍ ഒരു കുരങ്ങും ചത്തതായി നാട്ടുകാര്‍ കണ്ടത്തിയിരുന്നു. ഇതിനെ കാവ് പരിസരത്ത് തന്നെ നാട്ടുകാര്‍ സംസ്‌കരിച്ചു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു.
മദ്യ ലഹരിയിലായ ഒരു യുവാവ് പുറത്ത് വിട്ട വിവരങ്ങളാണ് നാട്ടുകാര്‍ക്ക് സംശയത്തിനിടയാക്കുന്നത്. ഈത്തപ്പഴത്തില്‍ മാരകമായ വിഷം ചേര്‍ത്ത് കുരങ്ങുകള്‍ക്ക് നല്‍കിയാണ് കൊന്നതെന്ന് ഇയാള്‍ മദ്യപിക്കുന്നതിനിടെ കൂടെയുള്ളവരോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് മദ്യലഹരിയിലായ യുവാവ് ഈത്തപഴത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതിനാലാണ് കുരങ്ങുകള്‍ ചത്തൊടുങ്ങുന്നതെന്ന് വിവരം പുറം ലോകമറിയുന്നത്. വന്യജീവികളെ അപകടപ്പെടുത്തിയാല്‍ ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കാനിടയുണ്ട്. ഭീമനടി ഫോറസ്റ്റ് ഓഫിസര്‍ എം. കേശവന്‍ ഇടയിലെക്കാടെത്തി നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം സംസ്‌കരിച്ച ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഓഫിസര്‍ അറിയിച്ചു. ജില്ലാ പൊലിസ് ചീഫിന്റെ പ്രത്യേക അന്വേഷണ വിഭാഗവും ഇടയിലെക്കാടെത്തി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."