മണ്ഡലത്തില്‍ 57 ലക്ഷം കൂടി അനുവദിച്ചതായി കെ.എം.മാണി എം.എല്‍.എ
പാലാ: നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി 47 ലക്ഷം രൂപയും വിവിധ സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 10 ലക്ഷം രൂപയും അനുവദിച്ചതായി കെ.എം.മാണി എംഎല്‍എ പറഞ്ഞു.
മല്ലികശ്ശേരി-ചാത്തന്‍കുളം റോഡ് 2.50 ലക്ഷം രൂപ, കളളിക്കല്‍-പുളിക്കപ്പാലം റോഡ് 4 ലക്ഷം, പുളിക്കല്‍ പീടിക-ശ്രീരാമ ആശ്രമം റോഡ് 2 ലക്ഷം, പൈക തീയേറ്റര്‍ പടി-ചൈതന്യാ നഗര്‍ റോഡ് 2ലക്ഷം, പിഴക്-പുത്തന്‍പുര കോളനി റോഡ് 3 ലക്ഷം, പാട്ടത്തില്‍പറമ്പി- വളളിയത്ത് റോഡ് 2 ലക്ഷം, നഗരസഭയിലെ സെന്റ് തോമസ് ബൈറോഡ് 3 ലക്ഷം, പുന്നശ്ശേരിക്കടവ് നടപ്പാതയ്ക്ക് 1.60 ലക്ഷം, പാറേക്കണ്ടം-തെളളിയാമറ്റം ഹരിജന്‍ വെല്‍ഫെയര്‍ സ്‌കൂള്‍ റോഡ് 3 ലക്ഷം, കല്ലൂക്കുന്നേല്‍ ജംഗ്ഷന്‍-ഡിഎച്ച് ഹോസ്പിറ്റല്‍ റോഡ് 3 ലക്ഷം, പാളയം-ചേന്നാട്ടുകുളം റോഡ് 3 ലക്ഷം, മഠത്തില്‍പ്പടി-കളരിക്കല്‍ റോഡ് 2 ലക്ഷം, ഇടമറുക് പളളിത്താഴെ കലയത്തിനാല്‍- പൊങ്ങന്‍പാറ റോഡ് 3 ലക്ഷം, പുതുശ്ശേരി-പാറേഭാഗം റോഡ് 3 ലക്ഷം, ഗ്രീന്‍വ്യൂ-വാഴമറ്റം റോഡ് 2 ലക്ഷം, പൂവത്താനി- കരിമരുതുംകുന്ന് റോഡ് 1.5 ലക്ഷം, മാമ്പുഴകലുങ്ക്-കാവുംപുറംകുന്ന് റോഡ് 1 ലക്ഷം എന്നിങ്ങനെയാണ് റോഡുകള്‍ക്കുളള തുക.
കൊഴുവനാല്‍ സെന്റ് നെഫുന്‍സ്യാന്‍സ് ഹൈസ്‌കൂളിന് ഭക്ഷണശാലയും സ്‌ട്രോങ് റും നിര്‍മ്മാണം 2.50 ലക്ഷം രൂപയും, മേലെടുക്കം ജംഗ്ഷനില്‍ വിശ്രമകേന്ദ്രം 1.50 ലക്ഷം, ചേരിപ്പാട് ശുദ്ധജലവിതരണ പദ്ധതി മോട്ടറിന് 1.25 ലക്ഷം, കരൂര്‍ പളളി ജംഗ്ഷനില്‍ ഹൈമാക്‌സറ്റ് ലൈറ്റ് 3 ലക്ഷം തുക അനുവദിച്ചിട്ടുണ്ട്. ഭരണങ്ങാനം എസ്എച്ച് ഗേള്‍സ് ഹൈസകൂള്‍, സെന്റ് ആന്റണീസ് യൂപി സ്‌കൂള്‍ ഇടമറുക്, എരുമപ്രാമറ്റം എംഡിസിഎം എസ് ഹൈസ്‌കൂള്‍, വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്‌കൂള്‍, കുടക്കച്ചിറ സെന്റ് ജോസഫ് എല്‍പിഎസ്, പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ്, പുലിയന്നൂര്‍ ആശ്രമം ഗവ. എച്ച്എസ്എസ്, തോടനാല്‍ ഇന്‍ഫാന്റ് ജീസസ് എല്‍പിഎസ്, ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസ്, കൊഴുവനാല്‍ സെന്റ് നെഫുംന്‍സ്യാന്‍സ് എച്ച്എസ്, പ്രവിത്താനം സെന്റ് അഗസ്റ്റ്യന്‍ എല്‍പിഎസ് എന്നീ സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, പ്രിന്റര്‍, യുപിഎസ് എന്നിവയ്ക്കായി 10 ലക്ഷം രൂപയും അനുവദിച്ചതായി കെ.എം.മാണി എഎല്‍എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."