HOME
DETAILS
MAL
പക്ഷാഘാത രോഗികള്‍ക്ക് ആശയവിനിമയത്തിന് പുതിയ കണ്ടെത്തലുകളുമായി ശാസ്ത്രലോകം
backup
February 08 2017 | 10:02 AM
പക്ഷാഘാത രോഗികള്‍ക്കും സംസാരശേഷിയില്ലാത്തവര്‍ക്കും ആശയവിനിമയത്തിന് സാധ്യതകളുമായി ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. തലച്ചോറും കംപ്യൂട്ടറും ബന്ധിപ്പിച്ച് കൊണ്ടുള്ള ബ്രെയ്ന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്‍ അളവ് മനസ്സിലാക്കാമെന്നും അതുവഴി രോഗികളുമായി ആശയവിനിമയം നടത്താമെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. നാല് പക്ഷാഘാത രോഗികള്‍ക്കിടയില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രെയ്ന്‍-കംപ്യുട്ടര്‍ ഉപകരണത്തിന്റെ സാധ്യതകളുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."