HOME
DETAILS
MAL
എം.എല്‍.എ,എം.പി. ഫണ്ടുകള്‍ നിര്‍ത്തലാക്കണം: പരിഷത്ത്
backup
May 28 2016 | 22:05 PM
കൊല്ലം: എം.എല്‍.എ., എം.പി. ഫണ്ടുകള്‍ നിര്‍ത്തലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 53ാം സംസ്ഥാനവാര്‍ഷികം ആവശ്യപ്പെട്ടു.
73, 74 ഭരണഘടനാ ഭേദഗതികളുടെ പശ്ചാത്തലത്തില്‍ ശക്തിപ്പെട്ട ത്രിതല ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാണ് എം.പി., എം.എല്‍.എ. ഫണ്ടുകളുടെ വിനിയോഗം ഇന്ന് നടക്കുന്നത്. ഈ ഫണ്ടുകള്‍ വിനിയോഗിക്കുമ്പോള്‍ പലപ്പോഴും മുന്‍ഗണന കിട്ടുന്നത് യഥാര്‍ഥ ജനകീയ പ്രശ്‌നങ്ങള്‍ക്കല്ല, മറിച്ച് വ്യക്തിതാല്‍പര്യങ്ങള്‍ക്കാണെന്നും അതിനാല്‍ എം.പി ഫണ്ട് സംവിധാനം നിര്‍ത്തലാക്കി ആ തുക കൂട്ടിച്ചേര്‍ത്തുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര പദ്ധതി വിഹിതം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."