മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കും: വിദ്യാഭ്യാസ മന്ത്രി
കൊല്ലം: മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് . ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 53ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസത്തിലൂടെ മാത്രമേ, കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുകയുള്ളൂവെന്നും ഇതിനായി മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ ആര്‍ജിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ വിദ്യാഭ്യാസത്തിലേക്കുള്ള തിരിച്ചുവരവിലൂടെ മാത്രമേ ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകൂവെന്ന് മന്ത്രി പറഞ്ഞു.
പൊതു ഇടങ്ങളെ സംരക്ഷിക്കാന്‍ പരിഷത്ത് മുന്നില്‍ നില്‍ക്കണം: മന്ത്രി തോമസ് ഐസക്ക്
കൊല്ലം: പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവ സംരക്ഷിക്കുന്നതിനും പ്രാന്തവത്കരിക്കപ്പെടുന്നവരുടെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും സ്ത്രീസുരക്ഷയ്ക്കുള്ള മുഖ്യധാര പ്രവര്‍ത്തനങ്ങളിലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 53ാം സംസ്ഥാനവാര്‍ഷികത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനശാലകളെ ആധുനികവല്‍കരിച്ച് പൊതുഇടങ്ങളായി സംരക്ഷിക്കുന്നതിന് പരിഷത്ത് യുവസമിതി ആരംഭിക്കുന്ന കര്‍മപരിപാടി ലോഗോ സമ്മേളനത്തില്‍ വച്ച് മന്ത്രി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."