കേരള സര്‍വകലാശാലാ അറിയിപ്പുകള്‍- 09-02-2017
എം.ഫില്‍ ഫലം
2015-16 ബാച്ച് രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ലേണിംഗ് ഡിസേബിളിറ്റീസ് (കാര്യവട്ടം), കണ്‍സള്‍ട്ടിംഗ് സൈക്കോളജി (കാര്യവട്ടം) എന്നി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
എം.എഡ് ഫീസ്
അടയ്ക്കാം
മാര്‍ച്ച് 20ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ് (നോണ്‍ സി.എസ്.എസ് ദ്വിവത്സരം 2015 സ്‌കീം റഗുലര്‍ - സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ 2017 ഫെബ്രുവരി 21 (50 രൂപ പിഴയോടെ ഫെബ്രുവരി 23, 250 രൂപ പിഴയോടെ ഫെബ്രുവരി 27) വരെ പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.
അക്കിത്തം അച്യുതന്‍ നമ്പൂതിരി കൃതികളുടെ പ്രദര്‍ശനം
2016 ലെ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ കൃതികളുടെ പ്രദര്‍ശനം ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ കേരള സര്‍വകലാശാല ലൈബ്രറിയില്‍ നടത്തുന്നു. ലൈബ്രറി അംഗമല്ലാത്തവര്‍ക്കും ഈ പ്രദര്‍ശനം കാണാന്‍ സൗകര്യമുണ്ടായിരിക്കും.
ബി.ടെക് പരീക്ഷ റദ്ദാക്കി
ഡിസംബര്‍ ഏഴിന് നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) ഒബ്ജക്ട് ഓറിയന്റഡ് ഡിസൈന്‍ ആന്‍ഡ് ജാവാ പ്രോഗ്രാമിംഗ് പരീക്ഷ റദ്ദാക്കി. പുന:പരീക്ഷ ഫെബ്രുവരി 17 രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തും. പരീക്ഷ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.
മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റണം
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ ഗസ്റ്റില്‍ നടത്തിയ എം.എ ഇക്കണോമിക്‌സ് പ്രീവിയസ്, ഫൈനല്‍ (റഗുലര്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഫെബ്രുവരി 13, 14 തിയതികളില്‍ ഹാള്‍ടിക്കറ്റും, ഡ്രിഗി കോപ്പിയും സഹിതം വന്ന് കൈപ്പറ്റണം.
വിദൂരവിദ്യാഭ്യാസ വിഭാഗം മെയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഫെബ്രുവരി 10, 13, 14 തിയതികളില്‍ ഹാള്‍ടിക്കറ്റ് സഹിതം വന്ന് കൈപ്പറ്റണം.
ബി.കോം പ്രാക്ടിക്കല്‍
വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ ബി.കോം. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ഫെബ്രുവരി 11ന് പാളയം കാംപസില്‍ ആരംഭിക്കും.
എം.എ. ഇസ്്‌ലാമിക്
ഹിസ്റ്ററി ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം 2016 ജൂലായ് ഓഗസ്റ്റ് സെപ്റ്റംബറില്‍ നടത്തിയ എം.എ ഇസ്്‌ലാമിക് ഹിസ്റ്ററി (പ്രീവിയസ് ആന്‍ഡ് ഫൈനല്‍) പരീക്ഷഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
എം.എ. സംസ്‌കൃതം ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം 2016 ജൂലായ് ഓഗസ്റ്റ് സെപ്റ്റംബറില്‍ നടത്തിയ എം.എ സംസ്‌കൃതം (പ്രീവിയസ് ആന്‍ഡ് ഫൈനല്‍) പരീക്ഷഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
ബി.എ.എല്‍.എല്‍.ബി പുതുക്കിയ തിയതികള്‍
ഫെബ്രുവരി 27ന് ആരംഭിക്കുന്ന ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എല്‍.എല്‍.ബി പരീക്ഷയ്ക്ക് ഫീസ് അടയ്‌ക്കേണ്ട തിയതികള്‍ പുതുക്കി. പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 18 (50 രൂപ പിഴയോടെ ഫെബ്രുവരി 21, 250 രൂപ പിഴയോടെ ഫെബ്രുവരി 23) വരെ ഫീസ് അടയ്ക്കാം.
ലൈബ്രറി ആന്‍ഡ്
ഇന്‍ഫര്‍മേഷന്‍
സയന്‍സ് പരീക്ഷ മാറ്റി
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ പി.എം.ജി കേന്ദ്രത്തിലും കൊല്ലം ടി.കെ.എം ആര്‍ടസ് ആന്‍ഡ് സയന്‍സ് കോളജിലും ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിലും കാഞ്ഞിരംകുളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും ഫെബ്രുവരി 13ന് നടത്താനിരുന്ന ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സ് പരീക്ഷ ഫെബ്രുവരി 21ന് നടത്തും. ഫോണ്‍ : 0471-2302523.
എം.ബി.എ (2017-19)
പ്രവേശനം
കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ സി.എസ്.എസ്-ന്റെ കീഴിലുള്ള എം.ബി.എ (ജനറല്‍), എം.ബി.എ (ടൂറിസം), യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (യു.ഐ.എം) എം.ബി.എ (ഫുള്‍ടൈം) കോഴ്‌സുകള്‍ക്ക് (2017-19) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 30 വൈകുന്നേരം അഞ്ച് മണിവരെ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ (ംംം.മറാശശൈീി.െസലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."