മഴക്കാലപൂര്‍വ ശുചീകരണത്തില്‍ മേക്കാട് വാര്‍ഡ് മാതൃക
ചവറ: അധികൃതര്‍ ആലോചിക്കും മുന്‍പേ മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ത്തിയാക്കി മേക്കാട് വാര്‍ഡ് മാതൃകയായി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാല്‍ ഒരു പഞ്ചായത്തിനും മഴക്കാലപൂര്‍വ ശുചീകരണത്തിനു പദ്ധതി തയ്യാറാക്കുന്നതിനോ ഡി.ഡി.സി. അംഗീകാരം വാങ്ങുന്നതിനോ കഴിഞ്ഞിരുന്നില്ല. ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ജില്ലാതല ആലോചനാ യോഗം കൂടിയത്. ഇനി ഇത് താഴേ തലങ്ങളിലേക്ക് ആലോചിച്ച് നടപ്പിലാക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും എന്നിരിക്കയാണ് പന്മന പഞ്ചായത്തിലെ മേക്കാട് വാര്‍ഡില്‍ വേനല്‍ മഴക്കു മുന്‍പേ തന്നെ മഴക്കാലപൂര്‍വ്വ ശുചീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ അനില്‍ പുത്തേഴത്തിന്റെ നേതൃത്വത്തില്‍ തന്റെ മുഴുവന്‍ മാസത്തേയും ഓണറേറിയം ഉള്‍പ്പടെ നല്‍കി സ്വരൂപിച്ചിരിക്കുന്ന വാര്‍ഡു ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയത്. വാര്‍ഡിലെ മലിനമായി കിടന്ന രണ്ടു കുളങ്ങളും, വാര്‍ഡിലെ ഓടകളുമാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തും ഓടകളിലടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്തും വൃത്തിയാക്കിയത്. വാര്‍ഡിലെ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് 41640 രൂപാ ചെലവിലാണ് ശുചീകരണ പരിപാടികള്‍ നടന്നത്. ഒറ്റമഴയ്ക്കു തന്നെ വെള്ളക്കെട്ടാകുന്നിടത്ത് മുന്‍കൂട്ടി ഇതു ചെയ്തത് വേനല്‍മഴ കടുത്തിട്ടും ഏറെ ഗുണകരമായന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."