അപേക്ഷിക്കാം
കൊല്ലം: കയര്‍ മേഖലയില്‍ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കുന്നതിന് കയര്‍ വികസന വകുപ്പ് സംസ്ഥാനതലത്തിലും പ്രോജക്ട് തലത്തിലും എര്‍പ്പെടുത്തിയ 201516 വര്‍ഷത്തെ കയര്‍ അവാര്‍ഡിന് അപേക്ഷിക്കാം. സഹകരണ സംഘങ്ങള്‍, കയറ്റുമതിക്കാര്‍, ചെറുകിട ഉത്പാദകര്‍, ദീര്‍ഘകാല അനുഭവസമ്പത്ത്, സംഭാവനകള്‍, നല്ല ഡിസൈന്‍, ഗവവേഷണ കണ്ടെത്തല്‍ എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കും.
കയര്‍ മേഖലയിലെ ദീര്‍ഘകാല അനുഭവ സമ്പത്തും സമഗ്ര സംഭാവനകളും അടിസ്ഥാനമാക്കി വ്യക്തികള്‍ക്ക് നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സംഘടനകളുടെ നാമനിര്‍ദേശം വഴിയാണ് നല്‍കേണ്ടത്. വിശദ വിവരങ്ങള്‍ കയര്‍ പ്രോജക്ട് ഓഫീസിലും കയര്‍ വികസന ഡയറക്‌ട്രേറ്റിലും ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 30 നകം ബന്ധപ്പെട്ട പ്രോജക്ട് ഓഫീസുകളില്‍ നല്‍കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും ംംം.രീശൃ.സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."