HOME
DETAILS
MAL
കഞ്ചാവ് കടത്ത്: പ്രതിയ്ക്ക് നാല് വര്‍ഷം തടവും പിഴയും
backup
February 09 2017 | 02:02 AM
നേമം: കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് നാലു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കന്യാകുമാരി ജില്ലയില്‍ ഫാത്തിമാപുരം പാലയ്ക്ക മേല്‍ വീട്ടില്‍ മേരിയെയാണ് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി വി.കെ.രാജന് ശിക്ഷിച്ചത്. 2009 സെപ്റ്റംബര്‍ 17 നാണ് ഇവര്‍ പിടിയിലായത്. കേസിലെ ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.
പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 9 സാക്ഷികളും 13 രേഖകളും , തൊണ്ടി മുതലുകളും ഹാജരാക്കിയ കേസില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പളളിച്ചല്‍ എസ്.കെ.പ്രമോദ് , അഭിഭാഷകരായ റെക്സ അജിത്ത് മോഹന്‍ , പ്രബിന് എസ്.ജെ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."