ഷിനൂപിന്റെ മരണം: സമഗ്രാന്വേഷണം നടത്തണമെന്ന്
മേപ്പയ്യൂര്‍: ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന പുറക്കാമീത്തല് ഷിനൂപിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ഐ.സി.യുവിലായ ഷിനൂപ് ബോധരഹിതനായിരുന്നു. ആത്മഹത്യാ ശ്രമത്തിന് ഒരാഴ്ച മുന്‍പ് ഷിനൂപിന് തലക്ക് അടിയേറ്റിട്ടുണ്ട്. കീഴ്പയ്യൂരില്‍ ഉത്സവത്തോടനുബന്ധിച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായ നാലു പേരാണ് ഷിനൂപിനെ മര്‍ദിച്ചത്. സംഭവത്തിനു ശേഷം ഷിനൂപിന് മാനസികനില തെറ്റിയതായി ബന്ധുക്കള്‍ പറയുന്നു.
ഇതാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നും മരണ കാരണം തലക്കേറ്റ മര്‍ദനമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന് മുന്‍പും ഇവര്‍ ഷിനൂപിനെ മര്‍ദിച്ചിട്ടുണ്ട്. മേപ്പയ്യൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. സമഗ്രാന്വേഷണം നടത്തി യഥാര്‍ഥ വസ്തുത വെളിച്ചെത്തു കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. എ.എ സുപ്രഭ അധ്യക്ഷയായി. പി.പി രാധാകൃഷ്ണന്, എ.കെ ചന്ദ്രന്, കെ. കുഞ്ഞികൃഷ്ണന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."