ഏലക്കയ്ക്ക് കൃത്രിമ നിറം നല്കി തട്ടിപ്പ് നടത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തൊടുപുഴ: മായം ചേര്‍ത്ത ഏലക്ക വില്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഏലക്കായില്‍ കൃത്രിമ നിറം ചേര്‍ത്ത് പച്ച ഏലക്ക എന്ന വ്യാജേന വില്‍പ്പന നടത്തുന്നതായി ഫുഡ് ആന്റ് സേഫ്റ്റി വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്.പുളിയന്മല, കട്ടപ്പന മേഖലകളിലാണ് ഇത്തരം കേസുകള്‍ കണ്ടെത്തിയത്. ഏലക്കായ്ക്ക് പച്ചനിറം ലഭിക്കുന്നതിനായി രണ്ട് പദാര്‍ഥങ്ങളാണ് ചേര്‍ക്കുന്നത്.ഇവയുടെ മിശ്രിതത്തിന് പച്ച നിറം ഏലക്കയ്ക്ക് നല്കാന് സാധിക്കും. പച്ച ഏലക്കയ്ക്ക് ഡിമാന്റ് ഉള്ളതിനാലാണ് ഇത്തരത്തില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത്. ചെറുകിട ഏലം കര്‍ഷകര്‍ അവരുടെ സ്റ്റോറില്‍ തന്നെയാണ് കൃത്രിമ നിറം ചേര്‍ക്കുന്നത്. ഏലം വൃത്തിയായി കഴുകി അതില്‍ കൃത്രിമ നിറം ചേര്‍ത്ത് ഉണക്കി പച്ച ഏലക്കയാണെന്ന് പറഞ്ഞാണ് വില്‍ക്കുന്നത്. ഇവ ഏറെക്കാലം നിറംമങ്ങാതെ ഇരിക്കും. ഇതാണ് നിറം ചേര്‍ക്കാന്‍ പ്രേരണയാവുന്നത്. ഇടുക്കി ചക്കുപള്ളത്തു നിന്നുമാണ് ഇത്തരം കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ കേസ് പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."