നിരപരാധിയെ അറസ്റ്റ് ചെയ്ത് രണ്ട് ദിവസം തടവിലിട്ടു
പൊന്നാനി: നിരപരാധിയായ മത്സ്യത്തൊഴിലാളിയെ അറസ്റ്റ് ചെയ്ത പോലിസ് രണ്ട് ദിവസം തടവലിട്ടു. സംഭവത്തില്‍ പോലിസിനെതിരേ വ്യാപക പ്രതിഷേധം. അറസ്റ്റ് വാറന്റുള്ള അലി എന്ന പേരുള്ള പ്രതിക്ക് പകരമാണ് പേരിലെ സാമ്യമുള്ള അലിക്കുഞ്ഞ് എന്ന പേരുള്ള നിരപരാധിയെ പൊലിസ് അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്തത്.
പൊന്നാനി മുക്കാടി സ്വദേശിയാണ് അലിക്കുഞ്ഞ്. മൂന്ന് പൊലിസുകാരാണ് അര്‍ധരാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ വീട്ടില്‍ നിന്നും വിളച്ചിറക്കി കൊണ്ടുപോയത്. ഇയാള്‍ നിരപരാധിയാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും പോലിസ് ചെവികൊണ്ടില്ല.
രണ്ടുദിവസം തടവിലിട്ട ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
2007 ല്‍ നടന്ന അടിപിടിക്കേസിലെ പ്രതിയാണ് അലി. ഇയാളെ തേടി വന്ന പൊലിസാണ് അലിക്കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. നിരപരാധിയാണെന്ന് ബോധ്യമായിട്ടും ഇയാളെ വിട്ടയക്കാന്‍ പോലിസ് തയാറായില്ലെന്നാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. പൊലിസിന്റെ നടപടിക്കെതിരേ സി.പി.എം രംഗത്തുവന്നു.
ചില രാഷ്ട്രീയ നേതാക്കന്മാരുടെ വാക്ക് കേട്ടാണ് പോലിസ് ഈ അതിക്രമത്തിന് കൂട്ടുനിന്നതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും ഉന്നത പോലിസ് ഉദ്യോഗസ്ഥനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."