വിസ്മയങ്ങളൊളിപ്പിച്ച് സാംസങ് ഗാലക്‌സി എസ്9 മാര്‍ച്ചില്‍?
*സാംസങ് ഗാലക്‌സി എസ്9 സ്മാര്‍ട്ട് ഫോണ്‍ മാര്‍ച്ച് പകുതിയോടെ വിപണിയില്‍ എത്തുമെന്നാണ് സൂചന
*ഫ്രെബുവരി അവസാനത്തോടെ എസ് 9നെ കുറിച്ച് പ്രഖ്യാപനം നടത്തുമെന്ന് സാംസങ് നേരത്തെ അറിയിച്ചിരുന്നു
*പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗാലക്‌സിയില്‍ ഒരുപാട് സൂക്ഷ്മമായ അപ്‌ഡേറ്റ്‌സുകള്‍ ഉണ്ടെന്നാണ് കരുതുന്നത്.
സാംസങ് പുതുതായി പുറത്തിറക്കാന്‍ പോകുന്ന ഗ്യാലക്‌സി എസ് 9, എസ് 9 പ്ലസ് സ്മാര്‍ട്‌ഫോണുകളെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഏറ്റവും അടുത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഗ്യാലക്‌സി എസ് 9 സീരീസ് മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ബാഴ്‌സലോണയില്‍ ഫെബ്രുവരി 26ന് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
മാര്‍ച്ച് 16ന് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗാലക്‌സി എസ് 9, 9പ്ലസ് എന്നിവയുടെ കെയ്‌സുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. അടുത്തമാസത്തോടെ തന്നെ ഫോണിനെകുറിച്ചുള്ള മറ്റ് വിവരങ്ങള്‍ സാംസങ്ങ് പുറത്ത് വിടും.
സുരക്ഷാ കാരണങ്ങളാല്‍ ഗാലക്‌സി എസ് 8 2017 ഏപ്രിലാണ് പുറത്തിറക്കിയത്. ഗാലക്‌സി എസ് 7 ഫെബ്രുവരിയില്‍ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇറങ്ങിയത് മാര്‍ച്ച് പകുതിയോടെയായിരുന്നു. ഇതുപോലെ സാംസങ്ങിന്റെ പഴയഫോണുകളും നേരം വൈകിയാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എസ് 8 ഉം വൈകി ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഗാലക്‌സി എസ് 9നെ കുറിച്ച് ഒരുപാട് ആവേശകരമായ കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും എസ് 9ന്റെ യഥാര്‍ഥ വിവരങ്ങള്‍ ഒളിഞ്ഞു കിടക്കുകയാണ്. പുതിയതരത്തിലുള്ള അപ്‌ഡേഷനുകള്‍ ഉണ്ടെന്ന് വാര്‍ത്തകളാണ് സാംസങ് ഗാലക്‌സി എസ്9നെ കുറിച്ച് കേള്‍ക്കുന്നത്. മികച്ച രീതിയിലുള്ള അസിറ്റന്റ് ഫീച്ചേഴ്‌സുകള്‍ ഫോണില്‍ ഉണ്ടാവുമെന്ന കാര്യം സാംസംങ്ങ് അദ്യമേ പറഞ്ഞിരുന്നു.
സ്മാര്‍ട്ട് ഫോണില്‍ ഡിസൈനിങ്ങിന്റെ മാറ്റവും സെന്ററലൈസ്ഡ് ലോക്കേഷന്‍ ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവ സ്മാര്‍ട്ട് ഫോണില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
സ്മാര്‍ട്ട് ഫോണില്‍ സ്ലോ-മോ വിഡിയോ പോലുള്ള കാമറ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അപ്പിളിള്‍ ഫോമുകളിലെ പോലുള്ള സിംഗിള്‍ ലെന്‍സ് കാമറ ഗാലക്‌സി എസ് 9ലും ഡുവല്‍ ലെന്‍സ് കാമറ എസ് 9 പ്ലസില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.
വാട്ടര്‍ റസിസ്റ്റന്റ് സൗകര്യങ്ങളും അതുപോലെ വയര്‍ലെസ് ചാര്‍ജിങ് സൗകര്യങ്ങളും എസേ 9ലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സ്മാര്‍ട്ട ഫോണ്‍ പ്രേമികള്‍. ഗാലക്‌സി എസ് 9ലെ ബാറ്ററി കപാസിറ്റി ഉയര്‍ത്താന്‍ സാധ്യതയില്ല.
ഗാലക്‌സി എസ്8 പോലെ തന്നെ എസ്9ന്റെയും സ്‌റ്റോറേജ് കപാസിറ്റി ഒരുപോലെ ആവാനാണ് സാധ്യത. 3.5 എം.എം ഹെഡ് ഫോണ്‍ ജാക്ക് തന്നെയായിരിക്കും ഗാലക്‌സി എസ് 9ല്‍ ഉണ്ടാവുക. ആപ്പിളും ഗൂഗിളും ഹെഡ്‌ഫോണ്‍ ജാക്ക് ഒഴുവാക്കിയിട്ടുണ്ടെങ്കിലും സാംസങ് ഇത് നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. എന്നാല്‍ ഭാവിയില്‍ എസ്9നവില്‍ ഹെഡ് ഫോണ്‍ ജാക്ക് ഒഴുവാക്കുന്നതിനെ കുറിച്ച് പരിഗണിച്ചേക്കാം.
ആപ്പിള്‍ ഫോണുകളിലേ പോലെ ഫേസ് ഐഡിയും ആനിമോജിയും സാംസങ് ഗാലകസി എസ് 9നില്‍ ഉള്‍പെടുത്തിയേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."