HOME
DETAILS
MAL
വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്ന നാടോടി സ്ത്രീകള്‍ പിടിയില്‍
backup
February 09 2017 | 07:02 AM
തുറവൂര്‍: ബസ് യാത്രയ്ക്കിടെ വൃദ്ധയുടെ ഒന്നരപവന്റെ സ്വര്‍ണമാല കവര്‍ന്ന രണ്ട് തമിഴ്നാട് സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് പൊള്ളാച്ചി സ്വദേശികളായ ശാന്തി (27), സുമതി (30) എന്നിവരെയാണു പട്ടണക്കാട് പൊലിസ് പിടികൂടിയത്.
ഇന്നലെ പകല്‍ പതിനൊന്നോടെ അന്ധകാരനഴിയില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസിലായിരുന്നു മോഷണം നടന്നത്. അന്ധകാരനഴിയില്‍ നിന്നും ബസില്‍ കയറിയ വൃദ്ധയ്ക്ക് ഇരിക്കാന്‍ സീറ്റ് നല്കിയ ശേഷമാണ് ഇവരുടെ കഴുത്തില്‍ കിടന്ന ഒന്നര പവന് മാല പൊട്ടിച്ചെടുത്തത്.
വൃദ്ധ ബസില്‍ ബഹളം വച്ചതിനെ തുടര്‍ന്നു പൊന്നാം വെളിയില്‍ എത്തിയപ്പോള്‍ പട്ടണക്കാട് പൊലിസ് സ്ഥലത്തെത്തി നാടോടി സ്ത്രീകളെ ചോദ്യം ചെയ്ത് തൊണ്ടി സാധനം പിടിച്ചെടുത്തു. രണ്ട് തമിഴ്നാട് സ്വദേശികളെയും ചേര്‍ത്തല മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."