HOME
DETAILS

സഊദിയില്‍ രണ്ടു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1792 പ്രതിക്രിയാ കേസുകള്‍

  
backup
February 09 2017 | 07:02 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4
റിയാദ്: സഊദിയില്‍ രണ്ടു വര്‍ഷത്തിനിടെ 1792 പ്രതിക്രിയാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍. വിവിധ പ്രവിശ്യകളിലായി ഇത്തരത്തില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് തലസ്ഥാന നഗരിയായ റിയാദാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മക്കയില്‍ 407 ഉം മദീനയില്‍ 65 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 248 ഉം കേസുകളാണ് പ്രതിക്രിയാ പ്രക്രിയക്കായി കോടതികളിലുള്ളത്. വ്യക്തികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂര്‍ച്ചിച്ചുണ്ടാകുന്ന തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടാകുന്ന വാക്കേറ്റത്തിലും മറ്റും കൊലപാതകമോ അവയവം നഷ്ടമാകുകയോ ചെയ്താല്‍ അത് തിരിച്ചു നല്‍കാനുള്ള കേസ് ചുമത്തപ്പെടും. ഇത്തരം കേസുകളില്‍ കണ്ണ് , കയ്യ് മറ്റു അവയവങ്ങള്‍ തുടങ്ങിയ നഷ്ടപ്പെട്ടാല്‍ ഉത്തരവാദികളായവരുടെ പക്കല്‍ നിന്നും അത് തിരിച്ചെടുക്കാനുള്ള വിധിയാണ് നടപ്പിലാക്കുക. എന്നാല്‍ വാഹനാപകടങ്ങളില്‍ മരണം സംഭവിക്കുകയോ അവയവങ്ങള്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ ഇത്തരം കേസുകളില്‍ പ്രതിക്രിയ വിധിക്കാറില്ലെന്നും പകരം പണം നല്‍കാനാണ് വിധിക്കുന്നതെന്നും സഊദി നിയമ വിദഗ്ദ്ധന്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കേസുകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പരിശോധിച്ച് അവയവത്തിന്റെ പ്രവര്‍ത്തനക്ഷമത റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് കോടതി വിധി പുറപ്പെടുവിക്കുക. പ്രതിക്രിയ ഒഴിവാക്കി ദിയ (ബ്ലഡ് മണി) നല്‍കി മാപ്പു നല്‍കുവാനും അവസരമുണ്ട്. എന്നാല്‍ കൊലപാതക കേസുകളില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ രക്ഷിതാക്കളോ ബന്ധുക്കളോ ദിയാ പണം ആവശ്യപ്പെട്ടാലും കൊല്ലപ്പെട്ടയാളുടെ കുടുബമാവുമായി രമ്യതയിലെത്തിയാലും പ്രതിക്രിയയായി വിധിക്കപ്പെടുന്ന വധശിക്ഷ ഒഴിവാക്കപ്പെടും. രാജ്യത്ത് അബദ്ധത്തില്‍ സംഭവിക്കുന്ന കൊലപാതകങ്ങളിലും റോഡപകട മരണങ്ങളിലും ദിയാ നല്‍കാനാണ് വിധിക്കുന്നതെന്നും മനപ്പൂര്‍വ്വമോ, ഗൂഡാലോചന നടത്തിയുള്ള കൊലപാതകങ്ങള്‍ക്കോ ആണ് വധശിക്ഷ വിധിക്കാറുള്ളൂവെന്നും മുന്‍ ജഡ്ജി കൂടിയായ അഹമ്മദ് അമീന്‍ പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago