HOME
DETAILS

ജില്ലയില്‍ പനിബാധിതര്‍ 6000 കടന്നു; കൃത്യമായ കണക്കില്ലാതെ ആരോഗ്യവകുപ്പ്

  
backup
May 28 2016 | 23:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-6000

തൊടുപുഴ:  ഇടുക്കി ജില്ലയില്‍ പനിബാധിതരുടെ എണ്ണം 6000 കടന്നു. വെള്ളിയാഴ്ച മാത്രം 309 പേര്‍ വൈറല്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സതേടിയെത്തി. പരിശോധനയില്‍ എട്ടു പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളിലും മറ്റിടങ്ങളിലും ചികില്‍സതേടിയവരുടെ എണ്ണം ലഭ്യമായിട്ടില്ല.
ജില്ലയില്‍ ഡെങ്കിപ്പനി പല പഞ്ചായത്തുകളിലും വ്യാപകമാകുമ്പോഴും രോഗബാധിതരുടെ കൃത്യമായ എണ്ണം ആരോഗ്യവകുപ്പിന്റെ കൈവശമില്ലെന്നതാണ് വസ്തുത.  യഥാര്‍ത്ഥ കണക്കുകളുടെ നാലിലൊന്ന് കേസുകള്‍ മാത്രമാണ് പല പഞ്ചായത്തുകളില്‍നിന്നും ആരോഗ്യ വകുപ്പിന്റെ കൈവശമുള്ളത്.
എന്നാല്‍, വിവരം അധികൃതര്‍ മറച്ചുവെക്കുന്നതാണെന്നും ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.ഡെങ്കിപ്പനി വ്യാപകമായ പഞ്ചായത്തുകളായ വണ്ണപ്പുറം, കോടിക്കുളം, അടിമാലി എന്നിവിടങ്ങളിലെ കണക്കുകളിലാണ് പൊരുത്തക്കേട്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ 22 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുമ്പോള്‍ തൊടുപുഴയില്‍ മൂന്ന് പേര്‍ക്ക് മാത്രമേ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളൂ. ആറുപേര്‍ നിരീക്ഷണത്തിലുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.
വണ്ണപ്പുറം പഞ്ചായത്തില്‍ 26 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും 78 പേര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ പറയുമ്പോള്‍ ഇവിടെ സ്ഥിതി ആശങ്കാജനകമാണ്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി നൂറുകണക്കിനാളുകള്‍ ഇവിടെ ചികിത്സ തേടിക്കഴിഞ്ഞു. കോടിക്കുളം പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 11 പേര്‍ക്ക്പനി സ്ഥിരീകരിച്ചതായും 21 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ് ഇതെന്നും ഇതിന്റെ ഇരട്ടിയിലധികം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.ഒദ്യോഗിക കണക്കനുസരിച്ച് മെയ് മാസത്തില്‍  ഇതുവരെ ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം 5632 ആണ്.  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
വേനല്‍മഴ വന്നതോടെയാണ് വൈറല്‍ഫിവര്‍ കൂടിയത്. പ്രത്യേകിച്ച് തൊടുപുഴ മേഖലയിലാണ് ഡങ്കിപ്പനി ഏറ്റവുംകൂടുതല്‍.  അടിമാലി പഞ്ചായത്തിലെ ദേവിയാര്‍ കോളനിയില്‍ പനിബാധിതരില്‍ ചിലരുടെ രക്തസാമ്പിള്‍ പരിശോധനയില്‍ ഡെങ്കിപ്പനിയുണ്ടെന്നാണ് സൂചന. വെള്ളത്തൂവല്‍ പഞ്ചായത്തിലെ പനി ബാധിതരായ ചില രോഗികളും നിരീക്ഷണത്തിലാണ്. അടിമാലിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏറ്റെടുക്കുന്നതില്‍ പഞ്ചായത്ത് കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. ഈ വര്‍ഷം അടിമാലിയില്‍ 24പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മുന്‍ വര്‍ഷങ്ങളിലും ഇവിടെ ഡങ്കിപ്പനി കൂടുതല്‍പേരില്‍ പിടിപ്പെട്ടിരുന്നു. ദേവിയാര്‍ പുഴ മലിനമായതും പനി പടരാന്‍ കാരണമാകുന്നു. മുള്ളരിങ്ങാട്ടും പനി പടരുകയാണ്.
വലിയകണ്ടം, രാജഗിരി, ബാലനാട് എന്നിവിടങ്ങളിലും ഡങ്കിപ്പനിയുടെ ലക്ഷണമുണ്ട്. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കിയിട്ടുണ്ട്. എന്നാലിത് ഫലപ്രദമല്ലെന്ന് പരാതിയുണ്ട്. ഡെങ്കിപ്പനി ഹൈറേഞ്ചിലേക്ക് കൂടുതല്‍ വ്യാപിക്കാത്തത് ആശ്വാസകരമാണ്.
എന്നാല്‍ പനിബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ജില്ലയില്‍ മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അവസ്ഥദയനീയമാണ്. മഴക്കുമുമ്പ് സ്വീകരിക്കേണ്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാതിരുന്നതും പ്രശ്‌നമാണ്. ചില പഞ്ചായത്തുകള്‍ ഇക്കാര്യങ്ങളില്‍ ഒരു നടപടിയും കൈകൊണ്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  39 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago