കണ്ണൂരില്‍ പുഷ്പവസന്തം
കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പുഷ്‌പോത്സവം 10 മുതല്‍ 20വരെ പൊലിസ് മൈതാനിയില്‍ നടക്കും. 10നു വൈകുന്നേരം അഞ്ചിന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ മിര്‍ മുഹമ്മദലി അധ്യക്ഷനാവും. സീരിയല്‍ നടന്‍ ജയകൃഷ്ണന്‍, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സംബന്ധിക്കും.
കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ നഴ്‌സറികള്‍ ഒരുക്കുന്ന സ്റ്റാളുകള്‍, വൈവിധ്യമാര്‍ന്ന ചെടികള്‍, പച്ചക്കറി-ഫലവൃക്ഷ തൈകള്‍, നടീല്‍ വസ്തുക്കള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
ആറളം ഫാം, കരിമ്പം കൃഷിത്തോട്ടം, റെയ്ഡ്‌കോ, ഐ.ആര്‍.പി.സി, ഹരിത കേരളം എന്നിവരുടെ സ്റ്റാളുകളും ഒരുങ്ങും. പൂനെ, ബംഗളൂരു, മൈസൂരു, വയനാട്, മണ്ണൂത്തി, ഗുണ്ടല്‍പേട്ട് തുടങ്ങിയവിടങ്ങളില്‍ നിന്നും ആകര്‍ഷങ്ങളായ ചെടികളും പൂക്കളുമെത്തും. 15000 ചതുരശ്ര അടിയില്‍ പുഷ്‌പോത്സവ നഗരിയില്‍ ഒരുങ്ങുന്ന ഉദ്യാനമാണ് മേളയുടെ ആകര്‍ഷണീയത.
എല്ലാ ദിവസവും മത്സരങ്ങളും വൈകുന്നേരം കലാപരിപാടികളും ഉണ്ടായിരിക്കും. 14ന് രാവിലെ 10ന് സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ വി.വി പ്രകാശ്, 15ന് മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാല റിട്ടയേര്‍ഡ് രജിസ്ട്രാര്‍ ഡോ. പി.കെ രാജീവന്‍, 18ന് ശ്രീപദ്രെ എന്നിവര്‍ ക്ലാസെടുക്കും. 20ന് വൈകുന്നേരം ആറിനു സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ബി.പി റൗഫ്, യു.കെ.വി നമ്പ്യാര്‍, ഇ.കെ പത്മനാഭന്‍, ടി.വി രത്‌നാകരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."