ചൈനക്കായി ചാരപ്രവര്‍ത്തനം: മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന് അമേരിക്കയില്‍ പിടിയില്‍
വാഷിങ്ടണ്‍: ചൈനക്കായി ചാരപ്രവര്‍ത്തനം നടത്തിയ മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന് അമേരിക്കയില്‍ പിടിയില്‍. അമേരിക്കന്‍ പൗരനായ ജെറി ചുങ് ഷിങ് ലിയാണ് ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്.
1994-2007കാലയളവില്‍ സി.ഐ.എ ഉദ്യോഗസ്ഥനായി ഇദ്ദേഹം ജോലി ചെയ്തിരുന്നു. ചൈനയില്‍ 2012ല്‍ നടന്ന ഓപറേഷന് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ജെറി ചുങ് ഷിങ് ലിക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നത്.
ചൈനയുമായി ബന്ധപ്പെട്ട സി.ഐ.എയുടെ നിരവധി രഹസ്യങ്ങള്‍ ഈയിടെ നഷ്ടപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിനിടെ ഫെഡറല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍ അംഗങ്ങള്‍ ജെറി ചുങ് ഷിങ് ലിയുടെ ഹവായിയിലെ മുറി പരിശോധിച്ചപ്പോഴാണ് നിരവധി രഹസ്യ രേഖകള്‍ ലഭ്യമായത്.
രഹസ്യ വിവരങ്ങളുടെ രണ്ടു പുസ്തകങ്ങള്‍ എഫ്.ബി.ഐ മുറിയില്‍ കണ്ടെത്തി. സി.ഐ.എ ഉദ്യോഗസ്ഥന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."