പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടു; 'നീതി നടപ്പാകുമെന്നു ശുഭപ്രതീക്ഷ'
ചെന്നൈ: സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തി കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. 10 മിനിട്ടു നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ നിയമസഭയില്‍ വിശ്വാസവോട്ടു തേടാന്‍ തയാറാണെന്നും രാജി പിന്‍വലിക്കാനുള്ള തന്റെ തീരുമാനവും അറിയിച്ചതായാണ് സൂചന.
തനിക്കു ശുഭപ്രതീക്ഷയുണ്ടെന്നു കൂടിക്കാഴ്ച്ചയ്ക്കു ശേഷം പനീര്‍ശെല്‍വം മാധ്യമങ്ങളോടു പറഞ്ഞു. നല്ലതുനടക്കുമെന്നാണ് പ്രതീക്ഷ. ധര്‍മം വിജയിക്കും. എന്നും അമ്മയുടെ പാത പിന്‍തുടര്‍ന്നുപോകും. ഉചിതമായ തീരുമാനം ഗവര്‍ണര്‍ കൈക്കൊള്ളുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.
ശശികല വിളിച്ച യോഗത്തില്‍ നാല് വെള്ളപ്പേറില്‍ ഒപ്പിട്ടുവാങ്ങി: അണ്ണാ ഡി.എം.കെ എം.എല്‍.എ
ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വളരെ പ്രസന്നവദനനായി കാണപ്പെട്ട പനീര്‍ശെല്‍വം അല്‍പ നേരം മാത്രമാണ് മാധ്യമങ്ങളോടു സംസാരിച്ചത്. നീതി നടപ്പാകുമെന്നും സത്യം ജയിക്കുമെന്നും പറഞ്ഞ ഒപിഎസ് പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
ഗവര്‍ണര്‍ പനീര്‍ ശെല്‍വവുമായും ശശികലയുമായും കൂടിക്കാഴ്ച്ച നടത്തും
നിലവില്‍ അഞ്ച് എം.എല്‍.എമാരാണ് പനീര്‍ശെല്‍വത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ 25 നും 30 നും ഇടയില്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പനീര്‍ശെല്‍വത്തിന്റെ അവകാശവാദം.
I briefed Guv about the political developments in the state, want to stress that dharma will win:#OPannerselvam pic.twitter.com/iv10U0ooqY
— ANI (@ANI_news) February 9, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."