ഫലസ്തീന്‍ മണ്ണില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള ഇസ്‌റാഈല്‍ നീക്കത്തിനെതിരെ സഊദി
ജിദ്ദ: ഫലസ്തീന്‍ മണ്ണില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള ഇസ്‌റാഈല്‍ തീരുമാനത്തിനെതിരെ സഊദി അറേബ്യ. തീരുമാനം ഫലസ്തീനികളുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഫലസ്തീനില്‍ നിലവിലെ അവസ്ഥ തുടരണമെന്നും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
റിയാദിലെ അല്‍ യമാമ കൊട്ടാരത്തിലായിരുന്നു യോഗം. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു ഇത്. യോഗം ഐക്യകണ്‌ഠേനയാണ് ഇസ്‌റാഈല്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. ആയിരത്തോളം വീടുകളാണ് ഇസ്‌റാഈല്‍ കുടിയേറ്റത്തിന്റെ ഭാഗമായി നിര്‍മിക്കുക. 650 എണ്ണത്തിന് പുതുതായി ടെന്‍ഡറും ക്ഷണിച്ചു. നടപടി അന്താരാഷ്ട്ര നിയമങ്ങലുടെ ലംഘനമാണെനന് മന്ത്രി സഭാ യോഗം അഭിപ്രായപ്പെട്ടു.
ഫലസ്തീനികളുടെ അവകാശത്തിന് മേലുള്ള ക്രൂരമായ കടന്നു കയറ്റമാണിത്. അന്താരാഷ്ട്ര സമൂഹത്തോടുള്ള വെല്ലുവിളിയും. ഇതംഗീകരിക്കാനാകില്ലെന്നും പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജറുസലമിനെ ഫലസ്തീന്‍ തലസ്ഥാനമായി അംഗീകരിച്ച് മുന്നോട്ട് പോകാന്‍ ജോര്‍ദാനില്‍ ചേര്‍ന്ന അറബ് രാഷ്ട്രങ്ങളുടെ യോഗം തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."