വിദ്യാഭ്യാസ നയരൂപീകരണം അധ്യാപക സംഘടനകളോട് ആലോചിച്ച് മാത്രം: പ്രൊഫ. സി രവീന്ദ്രനാഥ്
മലപ്പുറം: വിദ്യാഭ്യാസ രംഗത്തെ നയങ്ങള്‍ അധ്യാപക സംഘടനകളോട് ആലോചിച്ചും അവരുടെ അഭിപ്രായം മാനിച്ചും മാത്രമേ രൂപീകരിക്കുകയുള്ളൂവെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഡയറക്ടറേറ്റുകള്‍ യോജിപ്പിക്കല്‍ തുടങ്ങി വ്യത്യസ്ത അഭിപ്രായമുളള കാര്യങ്ങളില്‍ എല്ലാ സംഘടനകളുമായും കൂടിയാലോചന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.എസ്.ടി.എ പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ വിശദമായി മനസ്സിലാക്കി ഇടപെട്ടു കഴിഞ്ഞിരിക്കുകയാണ്. ഇവയ്ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടി.എസ് സലീം അധ്യക്ഷനായി. എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജെ പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. എ.വി ഇന്ദുലാല്‍, കെ വേദവ്യാസന്, പി.ജെ ആന്റണി, നിസാം ചിതറ സംസാരിച്ചു.
ഉച്ചക്ക് നടന്ന വനിതാ സമ്മേളനം ഷാനിമോള്‍ ഉസ്മാന് ഉദ്ഘാടനം ചെയ്തു. കെ സരോജിനി അധ്യക്ഷയായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."