HOME
DETAILS
MAL
കരിപ്പൂര്‍ വികസനം: മൂന്ന് വര്‍ഷത്തിന് ശേഷം ഉപദേശക സമിതി 23ന് ചേരും
backup
January 18 2018 | 21:01 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രൂപീകരിച്ച വിമാനത്താവള ഉപദേശക സമിതി യോഗം 23ന് ചേരും. മൂന്ന് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും യോഗം ചേരുന്നത്. അഴിഞ്ഞിലം കടവ് റിസോര്‍ട്ടില്‍ രാവിലെ 11നാണ് ഉപദേശക സമിതി ചേരുന്നത്.
റിസ നീളം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ബുധനാഴ്ച രാത്രിയോടെയാണ് ഡി.ജി.സി.എയില്‍ നിന്ന് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള അനുമതി ഔദ്യോഗികമായി കരിപ്പൂരില്‍ ലഭിച്ചത്.
തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകിട്ടാണ് പ്രവൃത്തി ഏറ്റെടുത്ത കമ്പനികളുമായി അതോറിറ്റി കരാര്‍ ഒപ്പുവെച്ചത്. തിങ്കളാഴ്ച സര്‍വേ ആരംഭിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."