HOME
DETAILS

ആത്മീയ പ്രഭയില്‍ മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം

  
backup
January 18 2018 | 21:01 PM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%b8

ഫൈസാബാദ് (പട്ടിക്കാട്): ആത്മീയ സാഫല്യത്തിന്റെ നിറഞ്ഞ മനസോടെ പ്രാര്‍ഥനയിലലിഞ്ഞ് മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം. ജാമിഅ നൂരിയ്യ സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് ഏഴിനാണ് മജ്‌ലിസുന്നൂര്‍ നടന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആത്മീയ സമ്മത പ്രകാരം നടന്നുവരുന്ന മജ്‌ലിസുന്നൂറുകളുടെ വാര്‍ഷിക സദസില്‍ സംബന്ധിക്കാന്‍ പതിനായിരങ്ങളാണ് ഫൈസാബാദിലേക്ക് ഒഴുകിയെത്തിയത്. പ്രാര്‍ഥനാ വചസുകളും അസ്്വഹാബുല്‍ ബദറിന്റെ അപദാനങ്ങളും നിറഞ്ഞുനിന്ന ഭക്തിസാന്ദ്രമായ സദസിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സാദാത്തുക്കള്‍, സൂഫീവര്യന്‍മാര്‍, പണ്ഡിതന്‍മാര്‍ എന്നിവര്‍ സാന്നിധ്യമായി.
മാനുഷിക പുരോഗതിയുടെ നിദാനം ആത്മീയതയാണെന്നും വിശ്വാസിയുടെ ഹൃദയക്കരുത്താണ് മഹാരഥന്‍മാരുടെ സ്മരണയിലൂടെ ലഭിക്കുന്നതെന്നും സംഗമം ഉദ്‌ബോധിപ്പിച്ചു. സച്ചരിതരായ മുന്‍ഗാമികളുടെ ആത്മീയപിന്‍ബലത്തിലൂടെയാണ് പിന്‍തലമുറയുടെ പ്രയാണം. മുസ്‌ലിം നവോത്ഥാനത്തിന്റെ അടിസ്ഥാന പാഠങ്ങളെ സമുദായം ഏറ്റുപിടിച്ചത് പൂര്‍വീക സരണിയിലെ ആദര്‍ശപാഠങ്ങളിലൂടെയാണ്. നിരീശ്വരവാദവും ഭൗതികതയും അടിസ്ഥാനമൂല്യങ്ങളെ അവമതിക്കാന്‍ ശ്രമിക്കുന്ന കാലത്ത് ആത്മീയതയില്‍ അടിയുറച്ചുനില്‍ക്കുകയാണ് പ്രധാനം. ഭൗതിക സാഹചര്യങ്ങളില്‍ മാനുഷിക വ്യവഹാരങ്ങളും ആസ്വാദനങ്ങളും മൂല്യച്യുതി ഗ്രസിക്കാന്‍ കാരണമായിക്കൂടാ. ആത്മീയ മാര്‍ഗത്തിലൂടെ വിജയം പ്രാപിക്കാന്‍ ബദ്‌രീങ്ങളുടെ സ്മരണയിലൂടെ സാധ്യമാണെന്നും മജ്‌ലിസുന്നൂര്‍ സംഗമം ഉദ്‌ബോധിപ്പിച്ചു.സാമൂഹിക അരാജകത്വത്തിനെതിരേ വ്യക്തി വിശുദ്ധിയോടെ പ്രതികരിക്കാനും, വ്യക്തിപരവും കുടുംബ, സാമൂഹിക ബന്ധങ്ങളിലും ആത്മീയ വഴിയിലൂടെ മുന്നേറുകയും സമൂഹത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും പരിശ്രമിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
സമ്മേളന നഗരിയില്‍ നടന്ന മഅ്‌രിബ് ജമാഅത്ത് നിസ്‌കാര ശേഷമാണ് വെള്ളിയാഴ്ച രാവില്‍ വിശ്വാസികള്‍ ബദര്‍ സ്മരണയില്‍ മുഴുകിയത്. സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ പ്രസംഗം നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തി. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ബാഅലവി, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഒറ്റപ്പാലം, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, ഒ. കുട്ടി മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, സയ്യിദ് കെ.കെ.എസ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഒ.എം.എസ് തങ്ങള്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.
രാവിലെ നടന്ന ഓപ്പണ്‍ ഡിബേറ്റില്‍ സമസ്ത മുശാവറ അംഗം കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. ഓണ്‍ലൈന്‍ ഇടപാടുകള്‍, ഖുര്‍ആനിന്റെ അമാനുഷികത എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പാതിരമണ്ണ അബ്ദുല്ലത്തീഫ് ഫൈസി, ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഉബൈദ് കമാലി, ഫാറൂഖ് മുണ്ടംപറമ്പ് സംസാരിച്ചു. അലുംനി മീറ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ഫൈസി, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, അലവി ഫൈസി കുളപ്പറമ്പ്, സയ്യിദ് ഒ.എം.എസ് തങ്ങള്‍ സംസാരിച്ചു. തസവ്വുഫ് സമ്മേളനം കോഴിക്കോട് വലിയഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ഹൈദര്‍ ഫൈസി പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തി. ബശീര്‍ ഫൈസി ദേശമംഗലം, ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സയ്യിദ് സൈതലവിക്കോയ തങ്ങള്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  a month ago