പരിധിവിട്ട് സ്വര്‍ണം വാങ്ങിയാല്‍ പിടിക്കപ്പെടും
മുംബൈ:ആറുലക്ഷം രൂപക്കുമുകളില്‍ സ്വര്‍ണാഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങുമ്പോള്‍ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ ആലോചന. അടുത്തുതന്നെ ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയേക്കുമെന്നാണ് വിവരം.
ചില വിദേശരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഇത്തരമൊരു നിയമം രാജ്യത്തും നടപ്പാക്കാനാണ് ആലോചിക്കുന്നത്. 10,000 ഡോളറിന് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഇവിടങ്ങളില്‍ ഈ നിര്‍ദേശം ബാധകമാക്കിയിരിക്കുന്നത്. ഈ നിയമം നടപ്പിലാക്കിയാല്‍ വരുമാനത്തില്‍ കവിഞ്ഞുള്ള ഇടപാടുകള്‍ കണ്ടെത്താന്‍ ആദായനികുതി വകുപ്പിന് ഏറെ സഹായകമായിരിക്കും.
കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്താനും ഇത് സഹായിക്കും. രണ്ടു ലക്ഷം രൂപക്കുമുകളിലുള്ള ഇടപാടുകള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. 50,000 രൂപക്കുമുകളില്‍ ഇടപാടു നടക്കുമ്പോള്‍ അതിന് പാന്‍കാര്‍ഡിന്റെ സഹായവും വേണം. 50,000 രൂപക്കുമുകളിലുള്ള നിക്ഷേപങ്ങളും സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."