അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും
കോഴിക്കോട്: രാജ്യാന്തര സിനിമകളെ അടുത്തറിയാന്‍ ഉപകരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സാമൂതിരിയുടെ തട്ടകത്തില്‍ ഇന്ന് തുടക്കമാവും. രാവിലെ ഒമ്പത് മുതല്‍ ടാഗോര്‍ ഹാളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.
വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ മെക്സിക്കന്‍ ചലച്ചിത്രം വെയര്‍ഹൗസ്ഡ് പ്രദര്‍ശിപ്പിക്കും.
ഏഴു ദിവസങ്ങളായി നടക്കുന്ന മേളയില്‍ 34 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 15 വിദേശചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് മാനാഞ്ചിറയില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന ചലച്ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷയായി. ഡോ. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയായി. കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി,കെ.ജെ തോമസ്, ചെലവൂര്‍ വേണു, കമാല്‍ വരദൂര്‍, രാധാകൃഷ്ണന് മാസ്റ്റര്‍ സംസാരിച്ചു.
ഇന്ന് മാജിദ് മാജിദി സംവിധാനം ചെയ്ത ഇറാനി ചിത്രം ദ കളര്‍ ഓഫ് പാരഡൈസ്, ശനിയാഴ്ച്ച ടി.എ റസാഖ് സംവിധാനം ചെയ്ത 'മൂന്നാം നാള് ഞായറാഴ്ച',
12ന് ഞായറാഴ്ച മനോജ് കാനയുടെ ചായില്യം പ്രദര്‍ശിപ്പിക്കും ചലച്ചിത്ര അക്കാദമി, കോഴിക്കോട് കോര്പറേഷന്, ഫിലിം സൊസൈറ്റി ഫെഡറേഷന്, അശ്വിനി, ബാങ്ക്മെന്‍സ് ക്ലബ്ബ്, കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റി എന്നിവരാണ് മേളയുടെ മുഖ്യ സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."