സഊദി അരാംകോ പുതിയ എണ്ണ,വാതക പാട ശേഖരങ്ങള്‍ കൂടി കണ്ടെത്തി
ദമ്മാം : സഊദി നാഷണല്‍ എണ്ണ കമ്പനിയായ സഊദി അരാംകോ രാജ്യത്ത് പുതിയ മൂന്നു എണ്ണ പാടങ്ങള്‍ കണ്ടെത്തി .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് പുതിയ എണ്ണ പാടങ്ങളാണ് കണ്ടെത്തിയതെന്ന് ഊര്‍ജ്ജ മന്ത്രിയും അരാംകോ ചെയര്‍മാന്‍ കൂടിയായ ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി.
കൂടുതല്‍ എണ്ണ പാടങ്ങള്‍ക്കായി നിക്ഷേപവും പര്യ വേഷണവും തുടരുമെന്നും അദ്ദേഹം പറഞ്ഞു .കുറഞ്ഞ എണ്ണവിലക്കിടയിലും എണ്ണ ഉല്‍പാദനവും വാതക സംസ്‌കരണവും റെക്കോര്‍ഡ് ഉയരങ്ങളില്‍ എത്തിയതായും മന്ത്രി പറഞ്ഞു.
അറേബ്യന്‍ ഉള്‍കടലില്‍ നിലവിലെ ബെറി ഗ്യാസ് പാടത്തിനു സമീപവും, ഗവാര്‍ പാടത്തിനു സമീപവും, കിഴക്കന്‍ പ്രവിശ്യയിലെ റബുഹുല്‍ ഖാലി മരുഭൂമിയിലാണ് പുതിയ എണ്ണ പാടങ്ങള്‍ സ്ഥിതി കണ്ടെത്തിയത് .കൂടാതെ ഇവിടങ്ങളില്‍ പുതിയ രണ്ട് പുതിയ വാതക മേഖലകളും കണ്ടെത്തിയിട്ടുണ്ട്.
ഹൈഡ്രോ കാര്‍ബണ്‍ ബന്ധപ്പെട്ട ഊര്ജ്ജ മേഖലകളില്‍ ഇത് പുതാന്‍ ഉണര്‍വ്വ് നല്‍കുമെന്നും സാമ്പത്തിക രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു
പ്രതിദിനം ശരാശരി 10.2 ദശലക്ഷം ബാരല്‍ എണ്ണയാണ് അരാംകോ കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ചത്.
ഇതില്‍ 7.1 ദശലക്ഷം ബാരല്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. 2014 ല്‍ കയറ്റുമതി പ്രതിദിനം 6.8 ശതമാനം മാത്രമായിരിന്നു. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, ഫിലിപ്പീന്‍സ് തുടങ്ങി ആറു പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളിലെകുള്ള എണ്ണ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ തുടരുകയാണെന്നും അരാംകോ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നുണ്ട് .
സൗദിയിലെ ആകെ കയറ്റുമതിയുടെ 65 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലെക്കാണ്. 2014 ല്‍ ഇത് 62.3 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം 261.1 ബില്ല്യന്‍ ബാരല്‍ ഓയില്‍ സംഭരണ ശേഷിയും ഗ്യാസ് സംഭരണ ശേഷി 297.6 ട്രില്ല്യന്‍ സ്‌റാന്‍ടെരദ് ക്യൂബിക് ഫീറ്റും ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."