കോണ്‍ഗ്രസ് പ്രവര്ത്തകന് മര്‍ദനം
തളിപ്പറമ്പ്: കുറുമാത്തൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. കുറുമാത്തൂര്‍ പൊക്കുണ്ടിലെ വലിയവീട്ടില്‍ ചന്ദ്ര(51)നെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കുറുമാത്തൂര്‍ പുള്ളിവേട്ടക്കൊരുമകന് ക്ഷേത്രത്തിലെ പൂജാരി കൂടിയായ ചന്ദ്രന് ക്ഷേത്രത്തിലേക്ക് നടന്നുപോകവെ സി.പി.എം പ്രവര്‍ത്തകനായ എം.വി പ്രശാന്തന് ബൈക്കിലെത്തി തടഞ്ഞുനിര്‍ത്തി ഹെല്‍മെറ്റ് കൊണ്ടും ഇരുമ്പുവടികൊണ്ടും മര്‍ദിച്ചതായാണ് പരാതി.
ഒരു വര്‍ഷം മുമ്പുണ്ടായ ഒരു കേസില്‍ പ്രശാന്തന് പ്രതിയായിരുന്നു. ഈ കേസില്‍ വിസ്താരം നടന്നുവരികയാണ്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രശാന്തന് ചന്ദ്രനെ നിരന്തരം ഭീഷണിപ്പെടുത്തി വരികയാണത്രേ. തളിപ്പറമ്പ് പൊലിസ് വധശ്രമത്തിന് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."