HOME
DETAILS
MAL
നിരോധനം ലംഘിച്ച് വാരിയ കക്ക പിടിച്ചെടുത്തു
backup
February 10 2017 | 04:02 AM
കൊല്ലം: കുടംബശ്രീ അംഗങ്ങള്‍ കെട്ടിട നിര്‍മാണ രംഗത്ത് ചുവടുറപ്പിക്കുന്നു. കൊല്ലം ജില്ലാ നിര്‍മിതി കേന്ദ്രത്തിലാണ് ഇതിനുള്ള വിദഗ്ധ പരിശീലനം നല്‍കുന്നത്. കുടുംബശ്രീയിലെ 30 വനിതകള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായിവരുന്നു. വിദഗ്ധരായ എഞ്ചിനീയര്‍മാര്‍, ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസര്‍മാര്‍, നിര്‍മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി തുടങ്ങിയവരുടെ തിയറി ക്ലാസും നല്‍കുന്നുണ്ട്. ജനുവരി അഞ്ചു മുതലാണ് പുതിയ ബാച്ചിന്റെ ക്ലാസ് ആരംഭിച്ചത്. ഇവിടെ കുറ്റിയടിക്കല്‍ മുതല്‍ അസ്ഥിവാരം, ചുമര് നിര്‍മാണം, വാതില്ജനല് ഉറപ്പിക്കല്‍, സിമന്റ്കട്ട നിര്‍മാണം, കോണ്‍ക്രീറ്റ് പ്ലാസ്റ്ററിംഗ്, മേല്‍ക്കൂര, പ്ലംബിംഗ് തുടങ്ങി എല്ലാ മേഖലകളിലും പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."