HOME
DETAILS

കനത്ത ചൂടിന് ആശ്വാസമായി മഴ

  
backup
May 29 2016 | 19:05 PM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

കോഴിക്കോട്: കനത്ത ചൂടില്‍ നിന്നും ആശ്വാസമായി ജില്ലയില്‍ പലയിടത്തും മഴ ലഭിച്ചു. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച മഴ രാവിലെ 11 വരെ തിമിര്‍ത്ത് പെയ്തു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്നലെ രാവിലെ 11 വരെ 3.1 മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. വേനല്‍ മഴയുടെ ഏറ്റവും കൂടുതല്‍ അളവാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴയോ ഇടിയോട് കൂടിയ മഴയ്‌ക്കോ സാധ്യതയുണ്ടെന്നും ഭൗമശാസ്ത്ര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജൂണ്‍ ആദ്യ വാരം മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച മഴ ചൂടിന് വലിയ ആശ്വാസമാണ് പകര്‍ന്നത്. കോര്‍പറേഷന്‍ പരിധിയില്‍ എല്ലായിടത്തും രാവിലെ മുതല്‍ തന്നെ കനത്ത മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായിരുന്ന പ്രദേശങ്ങളില്‍ ഇന്നലത്തെ മഴ ഏറെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. പേരാമ്പ്ര, ബാലുശേരി, കുറ്റ്യാടി, താമരശ്ശേരി, വടകര, കോടഞ്ചേരി ഭാഗങ്ങളില്‍ രാവിലെ 11 വരെ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയുടെ മലയോര ഗ്രാമങ്ങളായി കോടഞ്ചേരി, തിരുവമ്പാടി, കൂരാച്ചുണ്ട് മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരള്‍ച്ച രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. പലയിടത്തും വറ്റിവരണ്ട കിണറുകളില്‍ ചെറിയ തോതിലെങ്കിലും വെള്ളം ഉയര്‍ന്നു.
എന്നാലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ മഴ പെയ്‌തെങ്കിലും കുടിവെള്ള ക്ഷാമത്തിന് അറുതിയായിട്ടില്ല. നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും ജനങ്ങള്‍ വെള്ളത്തിനായി ഇന്നലെയും നെട്ടോട്ടമോടി.
ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ പായ്ക്ക്ഡ് ഡ്രിങ്കിങ് വാട്ടര്‍ വലിയ വിലയ്ക്ക് വാങ്ങിയാണ് ഉപയോഗിച്ചിക്കുന്നത്. വരും ദിവസങ്ങളില്‍ മഴ കനക്കുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് ജനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മ  മരിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തവരാണ്' ബി.ജെ.പി നേതാക്കള്‍ക്കെതിരെ സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ

Kerala
  •  a month ago
No Image

സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് 

Kerala
  •  a month ago
No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago