എണ്ണ ഉല്പാദന നിയന്ത്രണം: ഒപെക് യോഗം തീരുമാനിക്കും
ദോഹ: എണ്ണ ഉല്പാദന നിയന്ത്രണം തുടരണമോയെന്ന കാര്യത്തില്‍ ഒപെക് യോഗത്തില്‍ തീരുമാനമുണ്ടാകും. മേയില്‍ ചേരുന്ന എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മായ ഒപെക് യോഗം ഇക്കാര്യം വിലയിരുത്തുമെന്നു ഖത്തര്‍ ഊര്‍ജമന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലേഹ് അല്‍ സദ വ്യക്തമാക്കി. ജൂണ്‍ വരെയാണ് ഇപ്പോഴത്തെ നിയന്ത്രണം. ഇത് ആറുമാസത്തേക്ക് കൂടി തുടരാനുള്ള സാധ്യതയുണ്ട്.
മേയ് മാസത്തോടെ ഉല്പാദന കുറവു മൂലമുണ്ടായ നേട്ടങ്ങള്‍ വിലയിരുത്തും. ഇതുകൂടി കണക്കിലെടുത്താകും മേയ് 25നു വിയന്നയില്‍ ചേരുന്ന ഒപെക് യോഗത്തില്‍ തീരുമാനമുണ്ടാകുക. ഒപെക് രാജ്യങ്ങള്‍ പ്രതിദിനം12 ലക്ഷം ബാരലും റഷ്യ ഉള്‍പ്പടെയുള്ള ഒപെക് ഇതരരാജ്യങ്ങള്‍ 5.62 ലക്ഷം ബാരല്‍ കുറയ്ക്കാനും കഴിഞ്ഞ വര്‍ഷം അവസാനം തീരുമാനിച്ചിരുന്നു. ഉല്പാദന നിയന്ത്രണം പ്രാബല്യത്തിലായതോടെ ഉല്പാദനക്കുറവ് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയതായും അല്‍സദ പറഞ്ഞു.
ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 54 ഡോളറിനു മുകളിലാണിപ്പോള്‍. ഉല്പാദനം കുറയ്ക്കാനുള്ള തീരുമാനം വന്നതു മുതല്‍ എണ്ണവില അന്‍പതു ഡോളറിനു മുകളില്‍ തുടരുകയാണ്. എണ്ണവില ഉയര്‍ന്നതോടെ യു.എസിലെ ഷെയ്ല്‍ എണ്ണ ഉല്പാദനത്തിലും വര്‍ധനയുണ്ടായതായി അല്‍സാദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."