കശ്മിരിനെ യുദ്ധക്കളമാക്കരുത്: മെഹ്ബൂബ മുഫ്ത്തി
ശ്രീനഗര്‍: കശ്മിര്‍ താഴ്‌വരയെ യുദ്ധക്കളമാക്കരുതെന്ന് ജമ്മുകശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാകിസ്താനോടുമാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. ബാരമുല്ലയില്‍ നടന്ന പൊലിസ് പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യം മുഴുവന്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ കശ്മിര്‍ എതിര്‍ദിശയിലാണുള്ളത്. അതര്‍ത്തി ധാരാളം രക്തം ചിന്തുന്നുണ്ട്. രാജ്യം പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ താഴ്‌വരെ എതിര്‍ ഭാഗത്താണുള്ളത്. ഇന്ത്യയും പാകിസ്താനും പരസപര സൗഹാര്‍ദ ബന്ധങ്ങമുണ്ടാക്കാന്‍ ശ്രമക്കണമെന്ന് മെഹ്ബൂബ മുഫ്ത്തി ആവശ്യപ്പെട്ടു.
ജമ്മുകശ്മിര്‍ പൊലിസ് വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് നീങ്ങുന്നത്. അവരുടെ മുന്നില്‍ കഠിനമായ സഹാചര്യമാണുള്ളത്. ക്രമസമാധാനം കൈകാര്യം ചെയ്യപ്പെടുമ്പോള്‍ സ്വന്തം നാട്ടുകാരെ തന്നെയാണ് അവര്‍ അഭിമുഖീകരിക്കുന്നത്. അപ്പോഴും തികച്ചും ശാന്തമായി തുടരാന്‍ സാധിക്കണമെന്നും മെഹ്ബൂബ മുഫ്ത്തി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."