HOME
DETAILS

യു.എസില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ത്വരിതനീക്കം ഇന്ന് അതിരാവിലെ

  
backup
January 22 2018 | 03:01 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf


വാഷിങ്ടണ്‍: ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ ത്വരിതനീക്കവുമായി ട്രംപ് ഭരണകൂടം. പുതിയ ആഴ്ച ആരംഭിക്കുന്നതിനു മുന്‍പായി ബജറ്റുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാനാണു നീക്കം നടക്കുന്നത്. വെള്ളിയാഴ്ച സെനറ്റില്‍ അവതരിപ്പിച്ച ധനബില്‍ തള്ളിപ്പോയതോടെയാണ് അമേരിക്കയില്‍ ഖജനാവ് പൂട്ടിയത്. ഇതോടെ രാജ്യത്തെ മിക്കവാറും ഭരണരംഗങ്ങളെയും ബാധിക്കുന്ന തരത്തില്‍ പ്രതിസന്ധി തുടരുകയാണ്.
തിങ്കളാഴ്ച അതിരാവിലെ തന്നെ സെനറ്റില്‍ വീണ്ടും വോട്ടെടുപ്പ് നടക്കുമെന്ന് സെനറ്റിലെ റിപബ്ലിക്കന്‍ നേതാവ് മിച്ച് മക്‌കോണല്‍ അറിയിച്ചു. വൈറ്റ്ഹൗസിലെ ആകെ 1700 ജീവനക്കാരില്‍ 1056 പേരോടും നിര്‍ബന്ധിത അവധി നല്‍കിയിരിക്കുകയാണ്. സൈനികര്‍ പതിവുപോലെ ജോലി തുടരുമെങ്കിലും ശമ്പളമുണ്ടാകില്ല. ദേശീയ പാര്‍ക്കുകളും മ്യൂസിയങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും പാസ്‌പോര്‍ട്ട്, വിസാകേന്ദ്രങ്ങളും അടഞ്ഞുകിടക്കും.
അടുത്ത ഒരു മാസത്തെ സര്‍ക്കാര്‍കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനായി സെനറ്റില്‍ അവതരിപ്പിച്ച ധനകാര്യ ബില്‍ 48നേതിരേ 50 വോട്ടിന് പരാജയപ്പെടുകയായിരുന്നു. ആകെ 100 അംഗ സഭയില്‍ ഒരു ബില്‍ പാസാകണമെങ്കില്‍ 60 പേരുടെ പിന്തുണ വേണം. എന്നാല്‍, റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ വോട്ടെടുപ്പില്‍നിന്നു പിന്മാറി. വ്യാഴാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ച ബില്‍ 197നെതിരേ 230 വോട്ടിന് പാസാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് സര്‍ക്കാര്‍ ഖജനാവ് പൂട്ടിയത്.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവേളയിലാണ് ട്രംപിനു തിരിച്ചടിയായി ഭരണപ്രതിസന്ധി ഉടലെടുത്തത്. ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് സെനറ്റര്‍മാര്‍ തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാതിരുന്നതാണ് ട്രംപിനു വിനയായത്.
ഫെബ്രുവരി 16 വരെയുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ ധനബില്ലിനാണ് സെനറ്റിന്റെ അംഗീകാരം ലഭിക്കാതെ പോയതോടെ നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഭരണകൂടം നിര്‍ത്തിവച്ചിരിക്കുകയാണ്. കുടിയേറ്റ-അതിര്‍ത്തി വിഷയങ്ങളില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ വിസമ്മതിച്ചത്.
ബജറ്റില്‍ കുടിയേറ്റക്കാരുടെ മക്കള്‍ക്കു സംരക്ഷണം ഉറപ്പാക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം തയാറായിരുന്നില്ല.
2013ല്‍ ഒബാമാ സര്‍ക്കാരിന്റെ കാലത്തും സമാനമായ സാഹചര്യമുണ്ടായിരുന്നു. ഇത് 16 ദിവസത്തോളം നീണ്ടുനിന്നിരുന്നു. അന്ന് ദേശീയ ഉദ്യാനങ്ങളും സ്മാരകങ്ങളും അടച്ചുപൂട്ടിയത് വന്‍ ജനരോഷത്തിനിടയാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago