HOME
DETAILS
MAL
കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ക്ക് വിജയം
backup
January 22 2018 | 03:01 AM
ചെന്നൈ: 68ാമത് ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ക്ക് തകര്‍പ്പന്‍ വിജയം. പുരഷന്‍മാര്‍ ഒഡിഷയേയും വനിതാ ടീം മധ്യപ്രദേശിനേയുമാണ് പരാജയപ്പെടുത്തിയത്. പുരുഷ ടീം 84-66 എന്ന സ്‌കോറിനും വനിതകള്‍ 62-34 എന്ന സ്‌കോറിനുമാണ് വിജയിച്ചത്.
പുരുഷ ടീമിനായി ജിനീ ബി ബെന്നി, ശ്രീരാഗ് നായര്‍ എന്നിവര്‍ 18 വീതം പോയിന്റുകള്‍ നേടി. പി.എസ് ജീനയുടെ മിന്നും ഫോമാണ് വനിതാ ടീമിന്റെ വിജയത്തിന്റെ കാതല്‍. ജീന 25 പോയിന്റുകളാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."