HOME
DETAILS

ക്വാറി പ്രതിസന്ധി പരിഹരിക്കാതിരിക്കുന്നത് രാഷ്ട്രീയ ബിനാമികളെ സംരക്ഷിക്കാനെന്ന്

  
backup
January 22, 2018 | 11:47 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf


കോഴിക്കോട്: സംസ്ഥാനത്തെ 2600 ഓളം ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടിയതിന്റെ ഭാഗമായി നിര്‍മാണ മേഖല സ്തംഭിച്ചിരിക്കയാണെന്നും വന്‍കിട ക്രഷര്‍ ലോബികളെ സഹായിക്കാനാണ് പ്രതിസന്ധിക്ക് പരിഹാരം കാണാത്തതെന്നും ആരോപണം.
ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ (എസ്.എസ്.ക്യു.എ.) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി വന്‍കിട ക്രഷര്‍ മാഫിയ നിത്യേന കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് കൊള്ള നടത്തുകയാണ്. ചെറുകിടമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അര്‍ധപട്ടിണിയിലാണ്.
1967 മുതല്‍ നിയമപരമായ അനുമതികളോടെ പ്രവര്‍ത്തിച്ചുവരുന്ന 2600 ഓളം ക്വാറികള്‍ അടച്ചുപൂട്ടിച്ച് 100 ഓളം വരുന്ന വന്‍കിട ക്രഷര്‍ മാഫിയക്ക് വേണ്ടി നിയമനിര്‍മാണം നടത്തിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍, റവന്യൂ പുറമ്പോക്ക് ഭൂമികളില്‍ വന്‍കിട ഖനനം നടത്തുന്നവര്‍ക്ക് ടണ്‍ ഒന്നിന് 200 രൂപ ഉണ്ടായിരുന്നത് 50 രൂപയാക്കി കുറച്ച് നല്‍കിയത് വന്‍കിട മാഫിയയെ സഹായിക്കാനാണ്. വന്‍കിട ക്വാറികള്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയക്കാരുടെ ബിനാമികളാണ് നടത്തുന്നത്.
ഇവരില്‍ എം.എല്‍.എ മാര്‍ പോലുമുണ്ട്. ഈ മേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കും.
ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. കെ. ബാബു, ട്രഷറര്‍ എ.കെ. ഡേവിസണ്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി ജോര്‍ജ്, സംസ്ഥാന കമ്മറ്റി മെമ്പര്‍മാരായ ഹരികുമാര്‍ മഞ്ചേരി, ഹരിദാസ് നന്മണ്ട, കെ.പി. മുഹമ്മദലി പെരിന്തല്‍മണ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയത്തിന് തടസം നിന്നു; മാതാപിതാക്കളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്‌സായ മകൾ അറസ്റ്റിൽ

crime
  •  26 minutes ago
No Image

കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  അയോഗ്യതയില്ലെന്ന് സുപ്രിംകോടതി

National
  •  an hour ago
No Image

'ഒരു പ്രസക്തിയുമില്ലാത്ത, നടപ്പാക്കാന്‍ പോകാത്ത ബജറ്റ്'; കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് വിഡി സതീശന്‍

Kerala
  •  an hour ago
No Image

'ഞങ്ങൾ റെഡി, തീരുമാനം വേഗം വേണം'; പാകിസ്താനെ പരിഹസിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ്

Cricket
  •  an hour ago
No Image

മകളുടെ ലൈംഗികമായി പീഡന പരാതി വ്യാജം: അച്ഛനെതിരായ തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി; അമ്മയ്‌ക്കെതിരെ രൂക്ഷവിമർശനം

crime
  •  an hour ago
No Image

ക്ഷേമപെൻഷനുകൾ മുതൽ ഇൻഷുറൻസുകൾ വരെ, സൗജന്യ വിദ്യാഭ്യാസം മുതൽ സൗജന്യ ചികിത്സ വരെ; വാഗ്ദാനങ്ങൾ നിറച്ച രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ്

Kerala
  •  2 hours ago
No Image

ആവശ്യം ഇതാണെങ്കില്‍ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുന്നതാണ് നല്ലത്

Business
  •  2 hours ago
No Image

ചെന്നൈ കൊലപാതകം: അതിക്രൂരമായ കൂട്ടക്കൊലയ്ക്ക് പിന്നിൽ സുഹൃത്തുക്കളുടെ ലൈംഗികാതിക്രമ ശ്രമം

crime
  •  2 hours ago
No Image

മാളിക്കടവ് കൊലപാതകം: പ്രതി വൈശാഖൻ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  2 hours ago
No Image

12ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് ധനമന്ത്രി; റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം

Kerala
  •  2 hours ago