കുടുംബശ്രീയില്‍ സംസ്ഥാന, ജില്ലാ, നഗരസഭാ ഓഫിസുകളില്‍ ഒഴിവുകള്‍
കുടുംബശ്രീ സംസ്ഥാന ഓഫിസിലും ജില്ലാ ഓഫിസിലും നഗരസഭകളിലുമുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ആകെ 279 ഒഴിവുകളുണ്ട്. മള്‍ട്ടി ടാസ്ക് പേഴ്സനല്‍ തസ്തികയില്‍ 94 ഒഴിവുകളുണ്ട്.
കണ്‍സല്‍ട്ടന്റ്, പ്രോഗ്രാം മാനേജര്‍, സിറ്റി മിഷന് മാനേജര്‍, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ (സ്കില്‍), സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍, സോഷ്യല്‍ ഡെവലപ്മെന്റ് ഓഫിസര്‍, എം.ഐ.എസ് ഡാറ്റാ അനലിസ്റ്റ്, എം.ഐ.എസ് സ്പെഷലിസ്റ്റ്, ഡോക്യുമെന്റേഷന് അസിസ്റ്റന്റ്, പ്രോഗ്രാം മാനേജര്‍, കണ്‍സല്‍ട്ടന്റ് (അനിമല്‍ ഹസ്ബന്‍ഡറി), കണ്‍സല്‍ട്ടന്റ് (എം.കെ.എസ്.പി അഗ്രികള്‍ച്ചറല്‍), എന്‍.ആര്.എല്‍.എം അക്കൗണ്ടന്റ്, അക്കൗണ്ടന്റ് സംസ്ഥാന മിഷന്, കമ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റ്, അര്‍ബന്‍ പ്ലാനര്ൗണ് പ്ലാനിങ് സ്പെഷലിസ്റ്റ്, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്പെഷലിസ്റ്റ്, മുനിസിപ്പല്‍ ഫിനാന്‍സ് സ്പെഷലിസ്റ്റ്, മുനിസിപ്പല്‍ ഫിനാന്‍സ് സ്പെഷലിസ്റ്റ്, മള്‍ട്ടിടാസ്ക് പേഴ്സണല്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
എല്ലാ തസ്തികള്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ടവിധം: അപേക്ഷാഫോം മാതൃക വെബ്സൈറ്റില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അയയ്ക്കണം. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങി വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: ംംം.സൗറായമവെൃലല.ീൃഴ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി:
ഫെബ്രുവരി 13.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."