HOME
DETAILS

വോളി താരമാകാന്‍ അവസരം

  
backup
January 23, 2018 | 2:42 AM

%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%82


കോഴിക്കോട്: ഉയരമുള്ള പെണ്‍കുട്ടികള്‍ക്ക് വോളിബോള്‍ താരമാകാനുള്ള അവസരം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഒരുക്കുന്നു. ഹൈറ്റ് ഹണ്ട് എന്ന സായ് പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മാസം 27 മുതല്‍ ഫെബ്രുവരി 11 വരെ അരങ്ങേറും. 13 മുതല്‍ 16 വയസ് വരെയുള്ള ഉയരമുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ പരിചയം ആവശ്യമില്ല. വോളിബോളില്‍ താത്പര്യമുള്ള 171, 175, 180 സെ.മീറ്ററോ അതിലധികമോ ഉയരമുള്ള പെണ്‍കുട്ടികള്‍ക്കാണ് അവസരം. 27ന് കാസര്‍ക്കോട് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും 28ന് കണ്ണൂര്‍ പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയിലും 29ന് കോഴിക്കോട് ജില്ലയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ താമരശ്ശേരിയിലും ഫെബ്രുവരി മൂന്നിന് കോട്ടയം പാല സെന്റ് തോമസ് കോളജിലും നാലിന് കൂത്താട്ടുകുളം ഇടയാറിലുള്ള ഇഫാന്‍സ് ക്ലബിലും അഞ്ചിന് തൃശൂര്‍ പേരാമംഗലം എസ്.ഡി.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 10ന് കൊല്ലം അഞ്ചല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 11ന് തിരുവനന്തപുരം സായ് സെന്ററിലും ഹൈറ്റ് ഹണ്ട് അരങ്ങേറും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശാസ്ത്രീയ പരിശീലനം, സൗജന്യ ഭക്ഷണം, താമസം, കായികോപകരണങ്ങള്‍, വിദ്യാഭ്യാസം, മെഡിക്കല്‍ സൗകര്യം എന്നിവ ലഭിക്കും. വയസ് തെളിയിക്കുന്ന രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, രണ്ട് പാസ്‌പോര്‍ട് സൈസ് ഫോട്ടോ സഹിതം ഹൈറ്റ് ഹണ്ട് നടക്കുന്ന കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9447794079 നമ്പറില്‍ വിളിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കൊലപാതകം: 14 കാരിയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതിയായ പ്ലസ് വൺ വിദ്യാർഥിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

Kerala
  •  3 days ago
No Image

ജനങ്ങളുടെ കരുത്തും ഐക്യവുമാണ് രാജ്യത്തിന്റെ നട്ടെല്ല്; ഐക്യദാർഢ്യ ദിനത്തിൽ ഷെയ്ഖ് മുഹമ്മദ്

uae
  •  3 days ago
No Image

ബഹ്‌റൈനിലെ തൊഴില്‍ നിയമങ്ങള്‍; പ്രവാസി തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

bahrain
  •  3 days ago
No Image

ബൈക്കിലെത്തി പെൺകുട്ടികളെ ആക്രമിക്കും; കൊച്ചിയിലെ 'റോഡ് റോമിയോകൾ' പിടിയിൽ

crime
  •  3 days ago
No Image

സതീശൻ ഈഴവ വിരോധി; എന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ല; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

Kerala
  •  3 days ago
No Image

സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്; ബഹ്‌റൈനില്‍ യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

bahrain
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് 75 വർഷം തടവ് വൻതുക പിഴയും

crime
  •  3 days ago
No Image

ബഹ്‌റൈനില്‍ പരസ്യം നിയന്ത്രിക്കുന്ന പുതിയ നിയമം; നിയമസഭയില്‍ വീണ്ടും വോട്ടെടുപ്പ്

bahrain
  •  3 days ago
No Image

'പഠിക്കാൻ സൗകര്യമില്ല, നടക്കാൻ റോഡുമില്ല'; ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം

Kerala
  •  3 days ago
No Image

ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  3 days ago