ദലിത് എന്ന പ്രയോഗം ഒഴിവാക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശം
ഭോപ്പാല്‍: ഔദ്യോഗിക കുറിപ്പുകളില്‍ നിന്ന് ദലിത് എന്ന പ്രയോഗം ഒഴിവാക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി ഗ്വാളിയോര്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ദലിത് എന്ന വാക്ക് ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദലിത് എന്നതിനുപകരം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാരെന്ന് ഉപയോഗിക്കാനും നിര്‍ദേശം നല്‍കി.
ദലിത് എന്ന പ്രയോഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ മോഹന്‍ ലാല്‍ മനോഹര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പിന്നോക്ക വിഭാഗക്കാരെ അപമാനിക്കുന്നതിനായി സവര്‍ണര്‍ ഉപയോഗിക്കുന്ന വാക്കാണ് ദലിത് എന്നും ഈ വാക്ക് അനുചിതമാണെന്ന് ഭരണഘടനാ ശില്‍പിയായ ഡോ.ബി.ആര്‍ അംബേദ്കര്‍ വിലയിരുത്തിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.
എന്നിട്ടും എല്ലാ മേഖലകളിലും ഈ പദം ഉപയോഗിക്കുകയാണ്. ഇത് പിന്നോക്ക വിഭാഗങ്ങളുടെ വികാരങ്ങളെ അപമാനിക്കുന്നതിനുതുല്യമാണെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."