കോതമംഗലത്ത് മണിക്കൂറുകള്‍ നീണ്ട വൈദ്യുതി മുടക്കം പതിവായി
കോതമംഗലം: കഴിഞ്ഞ ഒരാഴ്ച മുതല്‍ താലൂക്കില്‍ മണിക്കൂറുകള്‍ നീണ്ട വൈദ്യുതി മുടക്കം പതിവായി.തൊഴില്‍ശാലകളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ താളം തെറ്റിച്ചുള്ള കെ.എസ്.ഇ.ബി നടപടിക്കെതിരെ ശക്തമായ പ്രതിഷേധം വ്യാപകം. പകല്‍ സമയങ്ങളിലെ അപ്രഖ്യാപിത പവര്‍ കെട്ട് മൂലം വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുനത്. ബേക്കറി, ഹോട്ടലുകള്‍, ഫര്‍ണിച്ചര്‍ ഷോപ്പുകള്‍, നിര്‍മാണമേഖലയുടേയും പ്രവര്‍ത്തനമാണ് അവതാളത്തിലായിരിക്കുന്നത്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സ്‌കൂള്‍ വിപണിയില്‍ നിന്നും ലാഭം കൊയ്യാമെന്ന് കരുതിയിരുന്ന കച്ചവട സ്ഥാപനങ്ങളുടേയും പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് രാവിലെ മുതലുള്ള കെ.എസ്.ഇ.ബി പവര്‍ കെട്ട് സ്‌കൂള്‍ യൂണിഫോം തയ്യാറാക്കുന്ന തിരക്കിലായിരുന്ന തുന്നല്‍ ശാലകളും കറണ്ടിന്റെ അഭാവത്തില്‍ പണിമുടക്കത്തിലായിരിക്കുകയാണ്.
സ്‌കൂള്‍ ബാഗ്, കുട, ചെരുപ്പ്, യൂണിംഫോം വാങ്ങാനായി വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കള്‍ കനത്ത മഴയെ അവഗണിച്ച് കടകളിലെത്തുമ്പോള്‍ വെളിച്ചമില്ലാത്ത സാഹചര്യത്തില്‍ സാധനങ്ങള്‍ വാങ്ങണ്ട അവസ്ഥയാണന്ന പരാതിയുംരക്ഷിതാക്കള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
കറണ്ട് കട്ടിനെ തുടര്‍ന്ന് നിര്‍മാണമേഖലയിലും നെല്ലിക്കുഴി ഫര്‍ണിച്ചര്‍ മേഖലയും പൂര്‍ണമായുംസ്തംഭിച്ചിരിക്കുകയാണ്. ഒരാഴ്ചയായി രാവും പകലും അടിക്കടി വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഓഫിസില്‍ പരാതി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓഫിസിലേക്ക് ഫോണ്‍ വിളിച്ചാല്‍ ഫോണെടുക്കാറില്ല.ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മണിക്കൂറുകള്‍ വിളിച്ചു കൊണ്ടേയിരിക്കണം.
പിണ്ടിമന പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മാലിപ്പാറയില്‍ മാസങ്ങളായി വൈദ്യുതി മുടങ്ങുന്നതിനാല്‍ കുടിവെള്ള വിതരണം താളം തെറ്റിയിരിക്കുകയാണ്. ചെറിയൊരു കാറ്റ് വീശിയാല്‍ കറണ്ട് പോകും.
പിന്നെ കറണ്ട് പുനസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും ഇതാണ് ഇവിടത്തെ അവസ്ഥ. ഫീഡര്‍ പുതുക്കി വച്ചിട്ടും ലൈന്‍ ചാര്‍ജ് ചെയ്തട്ടില്ല. ചേലാട് മാലിപ്പാറ റോഡിലൂടെ കോതമംഗലം ഫീഡറില്‍ നിന്ന് 11 കെ.വി ലൈന്‍ വലിച്ചിട്ട് മാസങ്ങളായി ഈ ലൈനില്‍ വൈദ്യുതി ചാര്‍ജ് ചെയ്താല്‍ പ്രദേശത്തൈ വൈദ്യുത തകരാറിന് പരിഹാരമാകും.
ശക്തമായ കാറ്റും മഴയും പ്രതികൂല കാലവസ്ഥയുമാണ് വൈദ്യുതി മുടക്കത്തിന് പ്രധാന കാരണമെന്നും, തൊഴിലാളികളുടെ കുറവാണ് തകരാറുകള്‍ പരിഹരിക്കാനുണ്ടാകുന്ന കാലതാമസത്തിന് ഇടയാക്കുന്നതെന്നുമെന്നുമാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."