കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളനം
കോഴിക്കോട്: കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു. യൂനിയന്‍ ദേശീയ പ്രസിഡന്റ് വിജയന് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷനായി. കെ. സന്തോഷ് രക്തസാക്ഷി പ്രമേയവും പി. ഭാസ്കരന് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സി.പി.ഐ ജില്ലാ അസി. സെക്രട്ടറി എം. നാരായണന്, എ.ഐ.ടി.യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്, സംസ്ഥാന കമ്മിറ്റി അംഗം സി.പി മുരളി, സംസ്ഥാന സെക്രട്ടറി കെ. മല്ലിക സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. സുന്ദരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി. സുന്ദരന്‍ സ്വാഗതവും വി മോഹന്‍ദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ. ദാമോദരന്‍ (പ്രസിഡന്റ്), പി. ഭാസ്കരന്, കെ. ഷാജികുമാര്‍, വി. മോഹന്‍ദാസ് (വൈസ് പ്രസിഡന്റ്), സി. സുന്ദരന്‍ (ജന. സെക്രട്ടറി), കെ.സി ലീല, പി.കെ സുരേഷ്, കൃഷ്ണന് പൊറക്കുറ്റി (ജോ. സെക്രട്ടറി), കെ. സന്തോഷ് (ട്രഷറര്‍) എന്നിവരെയും 27 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."