നിലവില്‍ മകനെതിരെ കേസില്ല: വിശദീകരണവുമായി കോടിയേരി
തിരുവനന്തപുരം: ബിനോയ്ക്കെതിരായി ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
നിലവില്‍ തന്റെ മകന് ബിനോയ്ക്കെതിരെ ഇന്ത്യയ്ക്കകത്തോ പുറത്തോ കേസുകളൊന്നുമില്ലെന്ന് കോടിയേരി വ്യക്തമാക്കി. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് വിവാദങ്ങളെക്കുറിച്ച് കോടിയേരിയുടെ വിശദീകരണം. നേരത്തെ ദുബായിലെ കോടതിയില്‍ ഒരു കേസുണ്ടായിരുന്നെങ്കിലും അത് പിഴയടച്ച് തീര്‍പ്പാക്കിയതാണെന്നും അദ്ദേഹം രേഖാമൂലം വിശദീകരിച്ചു. ബിനോയ്ക്ക് ദുബായില്‍ പോകാന്‍ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയുടെ വിശദീകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയത്തില്‍ അദ്ദേഹത്തിന് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കന്പനി നല്കിയ പരാതിയില്‍ ബിനോയ് ബാലകൃഷ്ണനെതിരെ ദുബായില്‍ 13 കോടിയുടെ കേസെടുത്തതായാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."