റിപ്പബ്ലിക്ക് ദിനത്തിലെ പതാക ഉയര്‍ത്തല്‍: സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് കുമ്മനം
തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കുലറിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും കുമ്മനം പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട്ടെ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.
പതാക ഉയര്‍ത്തുന്ന സമയത്ത് നിര്‍ബന്ധമായും ദേശീയഗാനം ആലപിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ഭാഗവത് പാലക്കാട് കര്‍ണകി അമ്മന്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയതും ദേശീയഗാനത്തിനു പകരം വന്ദേമാതരം ചൊല്ലിയതും വന്‍വിവാദമാകുകയും കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരേയും പ്രിന്‍സിപ്പലിനെതിരേയും നടപടികളും ആരംഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഈ റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ് വെല്ലുവിളിച്ചത്. ഇത് തടയിടാന്‍ വേണ്ടിയാണ് പൊതു ഭരണവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."