തടയണയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനമെന്ന് പരാതി നിര്‍ത്തിവെക്കണമെന്ന് നാട്ടുകാര്‍
പൂഞ്ഞാര്‍: ഗ്രാമപഞ്ചായത്തിലെ പെരുന്നിലം കണിയാംകുന്നേല്‍ കടവ് തടയണയില്‍ നടത്തുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്കി. നിര്‍മാണത്തിനായി തടയണ തുറന്നു വിട്ടതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് ജനപ്രതിനിധികള്‍ ഇടപെട്ട് പണി തുടരുന്നതിന് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ തടയണയ്ക്ക് താഴെ കുത്തൊഴുക്ക് ഉïാകാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ കുഷ്യന് നശിപ്പിക്കപ്പെട്ടു.
ഇവിടെ വാഹനങ്ങള്‍ കടന്നു പോകാനെന്ന രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തുകൊïിരിക്കുകയാണ്.
തടയണയ്ക്ക് താഴയുള്ള വാട്ടര്‍ കുഷ്യന് നശിപ്പിച്ചതിനാല്‍ വരുന്ന വര്‍ഷകാലത്ത് ശക്തമായ വെള്ളമൊഴുക്കില്‍ ചേന്നാട് റോഡിന്റെ സംരക്ഷണഭിത്തി തകരുന്നതിന് കാരണമാകുമെന്ന് നാട്ടുകാര്‍ പരാതിയില്‍ പറയുന്നുï്. എസ്റ്റിമേറ്റിലില്ലാത്ത പണികള്‍ നടത്തിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."