ബോധവല്‍ക്കരണ ശില്പശാല നടത്തി
തൊടുപുഴ: തൊടുപുഴ ജനമൈത്രി പൊലിസിന്റെ ആഭിമുഖ്യത്തില്‍ മുതലക്കോടം ഹോളിഫാമിലി നഴ്സിംഗ് കോളജില്‍ ബോധവല്‍ക്കരണ ശില്പശാലയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുïാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനുള്ള പരിശീലനവും നടന്നു. ശില്പശാലയുടെ ഉദ്ഘാടനം തൊടുപുഴ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ജോബിന് ആന്റണി നിര്‍വഹിച്ചു.
നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ മേഴ്സി ആഗ്നയില് അദ്ധ്യക്ഷയായി. തൊടുപുഴ വനിത ഹെല്പ് ലൈന്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍ .എം. സുശീല വിഷയാവതരണം നടത്തി. ജനമൈത്രി പൊലിസ് എസ്.ഐ റ്റി .കെ .സുകു, എ.എസ്.ഐ എ .ആര് കൃഷ്ണന് നായര്‍, വൈസ് പ്രിന്‍സിപ്പല്‍ മേഴ്സി കുര്യന് എന്നിവര്‍ സംസാരിച്ചു.
പ്രത്യേക പരിശീലനം ലഭിച്ച അഞ്ച് വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ പെട്ടെന്നുïാകുന്ന അതിക്രമങ്ങളെ തരണം ചെയ്യുന്നതിനെ സംബന്ധിച്ച് നഴ്സിംഗ് കൊളജിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."