പോത്തന്‍കോട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം
കഠിനംകുളം: പോത്തന്‍കോട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം മേനംകുളം ക്ഷീര സംഘത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രറോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മേയര്‍ വി.കെ. പ്രശാന്ത്, കഠിനംകുളം, അഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുല്‍ റഷീദ്, ഇന്ദിര, ജില്ലാ പഞ്ചായത്തംഗം എം. ജലീല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. യാസിര്‍, വികസന കാര്യ ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം, ജോര്‍ജ്ജ്കുട്ടി ജേക്കബ്, മിനി കെ. രാജന്‍, ജി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. കന്നുകാലി പ്രദര്‍ശനവും ഉരുക്കളെ ആദരിക്കലും കന്നുകാലി പരിശോധന ക്യാംപും നടന്നു.
ഇതോടൊപ്പം നടന്ന ക്ഷീര വികസന സെമിനാറില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഐസക് കെ. തയ്യില്‍ മോഡറേറ്ററായി. കിസാന്‍ ഗോഷ്ഠി, പശുപരിപാലനം ആയുര്‍വേദത്തില്‍ ക്ഷീരമേഖലയിലെ നൂതന പ്രവണതകള്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഉച്ചതിരിഞ്ഞ് നടന്ന പൊതു സമ്മേളനം സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി, ജില്ലാ പഞ്ചായത്തംഗം രാധാദേവി സംബന്ധിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി സഹായ വിതരണം കഠിനംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീത്താ നിക്‌സണ്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."