HOME
DETAILS

സംസ്ഥാന സെന്‍ട്രല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് 30, 31 തിയതികളില്‍

  
backup
January 26 2018 | 05:01 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95

 

തിരുവനന്തപുരം: കേരളത്തിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ആദ്യ കായിക മേളയായ കേരള സംസ്ഥാന സെന്‍ട്രല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് ഈ മാസം 30, 31 തിയതികളില്‍ നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ 30ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക മേള ഉദ്ഘാടനം ചെയ്യും.
മത്സരങ്ങള്‍ 30ന് രാവിലെ 7.30ന് തുടങ്ങും. രാജ്യത്ത് സെന്‍ട്രല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. സെന്‍ട്രല്‍ സ്‌കൂള്‍ സിലബസ് അടിസ്ഥാനമാക്കി അധ്യയനം നടക്കുന്ന കേരളത്തിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് കായിക മേളയില്‍ പങ്കെടുക്കുക.
സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മികച്ച കായിക മേളകളുണ്ടെങ്കിലും കേന്ദ്ര സിലബസ് വിദ്യാര്‍ഥികള്‍ക്ക് കായിക ശേഷി തെളിയിക്കാനുള്ള മികച്ച മേളകളില്ല എന്ന പോരായ്മ പരിഹരിക്കാനാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെന്‍ട്രല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് എന്ന ആശയം നടപ്പാക്കുന്നത്. അണ്ടര്‍ 14, അണ്ടര്‍ 17 വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരമുണ്ടാകും. ഓരോ വിഭാഗത്തിലും മികച്ച അത്‌ലറ്റിനെയും ചാംപ്യന്‍ ടീമിനെയും ഓവറോള്‍ ചാംപ്യന്മാരെയും തിരഞ്ഞെടുക്കും. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും നല്‍കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മാര്‍ച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനും ട്രോഫി നല്‍കും. സംസ്ഥാന മീറ്റിന് മുന്നോടിയായി ജില്ലാ മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നു.
ഇതില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവരാണ് സംസ്ഥാനമേളയില്‍ പങ്കെടുക്കുന്നത്. ആദ്യ വര്‍ഷം അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ മാത്രമാണ്. വരും വര്‍ഷങ്ങളില്‍ എല്ലായിനത്തിലും മത്സരങ്ങളുണ്ടാകുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago