HOME
DETAILS

കുറ്റ്യാടിപ്പുഴ നീര്‍ച്ചാലായി; മലയോര മേഖലയില്‍ ജലക്ഷാമം രൂക്ഷം

  
backup
February 11 2017 | 23:02 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d

കുറ്റ്യാടി: കുറ്റ്യാടി പുഴയുടെ മിക്ക ഭാഗങ്ങളും വറ്റിവരണ്ടതോടെ മലയോര മേഖലയില്‍ ജലക്ഷാമം രൂക്ഷം. കൈവഴിയായ ചെറുപുഴയില്‍ ഒഴുക്ക് നന്നേ കുറഞ്ഞു.


കുറ്റ്യാടിപ്പുഴയില്‍ ഏറ്റവും കൂടുതല്‍ ജലം നിറഞ്ഞുനില്‍ക്കാറുള്ള തോടത്താംകണ്ടി, ചവറമുഴി തുടങ്ങിയ ഭാഗങ്ങളില്‍ വേനല്‍കനക്കും മുമ്പേ വറ്റി. ഇവിടെ മണലും പാറക്കല്ലുകളും പുറത്തായ നിലയിലായിലാണ്. വര്‍ഷകാലത്ത് നിറഞ്ഞുകവിഞ്ഞൊഴുകുകയും ശക്തമായ കുത്തൊഴുക്കിനാല്‍ ഭയപ്പെടുത്തുകയും ചെയ്യുന്ന പുഴയുടെ പല ഭാഗങ്ങളും കേവലം ആണിച്ചാല്‍(നീര്‍ച്ചാല്‍) മാത്രമായി അവശേഷിച്ചിരിക്കുന്നു.
പുഴയിലെ ജലനിരപ്പ് താണതോടെ തീരപ്രദേശങ്ങളിലെ  കിണറുകള്‍ വറ്റി കുടിവെള്ളക്ഷാമം രൂക്ഷമായ അവസ്ഥയാണ്. മുന്‍ കാലങ്ങളില്‍ ഒരിക്കലുമില്ലാത്ത തരത്തില്‍ പുഴയുടെ നടുക്ക് തടയണ നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തിയിരിക്കയാണ് നാട്ടുകാര്‍.


മലയോര മേഖലയിലെ പ്രധാന പുഴകളായ ചാത്തന്‍ങ്കോട്ടുനട പുഴ, പട്ട്യാട്ട്, കടന്തറപ്പുഴ, കരിങ്ങാട്പുഴ തുടങ്ങിയവ ഏതാണ്ട്  മുഴുവന്‍ പുഴകളുടെയും സ്ഥിതി വ്യത്യസ്തമല്ല. അരുവികളും, പ്രകൃതിദത്ത പാറ ഉറവകളും മുഴുവനായും വറ്റിവരണ്ടു കഴിഞ്ഞു. വരും ദിവസങ്ങളില്‍ വേനല്‍ കനക്കുന്നതോടെ കുറ്റ്യാടിപ്പുഴയുടെ അവശേഷിക്കുന്ന ഭാഗം കൂടി മണല്‍ക്കാടാവും. വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിന് ആശ്രയിക്കുന്ന കുറ്റ്യാടിപ്പുഴയിലെ കിണറും വറ്റുന്ന ഭയാനകമായ സ്ഥിതിയാണ് വരാനിരിക്കുന്നത്.


ഇപ്പോള്‍ തന്നെ കുറ്റ്യാടി പുഴയിലെ കിണറിനു ചുറ്റും വെള്ളം വറ്റി കല്ലുകള്‍ പുറത്തായ നിലയിലാണ്.
വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാവുന്നതോടെ കുറ്റ്യാടി ഉള്‍പ്പെടെ പത്തോളം പഞ്ചായത്തുകളിലെ ഗ്രാമങ്ങള്‍ വന്‍ ജലക്ഷാമത്തെ അഭിമുഖീകരിക്കേണ്ടിവരും വരാനിരിക്കുന്ന കുടിവെള്ള ക്ഷാമത്തെ നേരിടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിയാത്മകമായ മുന്‍കരുതല്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം വ്യാപകമാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago