മരണക്കിടക്കയിലും ഫാസിസം; കല്‍പ്പറ്റയില്‍ പ്രതിഷേധ സംഗമം നടത്തി
കല്‍പ്പറ്റ: മുസ്്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും പത്ത് വര്‍ഷത്തിലേറെ കേന്ദ്രമന്ത്രിയും നിലവിലെ പാര്‍ലമെന്റംഗവുമായിരുന്ന ഇ അഹമ്മദിന്റെ മരണത്തോട്പോലും മോദി സര്‍ക്കാര്‍ കാണിച്ച ക്രൂരതയ്ക്കെതിരേ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. കല്‍പ്പറ്റയില്‍ നടത്തിയ സംഗമത്തില്‍ രാഷ്ട്രീയഭേദമന്യേ ജില്ലയിലെ മതേതരപാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. സംഗമം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ലോകത്തെ ഒരു മനുഷ്യനും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇ. അഹമ്മദിന് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ദൗത്യവുമായി ലോകത്തുടനീളം നയതന്ത്രപ്രതിനിധിയായി സഞ്ചരിച്ച നേതാവിനെയാണ് മരണക്കിടക്കയില്‍ പോലും കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചതെന്ന് സി.കെ ശശീന്ദ്രന് എം.എല്‍.എ പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര, കേരള കോണ്‍ഗ്രസ് എം നേതാവ് എം.ഒ ദേവസ്യ, കേരള കോണ്‍ഗ്രസ് എസ് നേതാവ് കെ.ജെ ദേവസ്യ, കേരള കോണ്‍ഗ്രസ് ജെ നേതാവ് എം.സി സെബാസ്റ്റിയന്, എം. എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, എം.കെ അബൂബക്കര്‍ ഹാജി, സി. മൊയ്തീന് കുട്ടി, പി. ആലി ഹാജി, എന്‍.കെ റഷീദ്, പി.പി അയ്യൂബ്, ടി.ഹംസ, എം.എ അസൈനാര്‍, പി. ഇസ്മായില്‍, കെ. ഹാരിസ്, സി.കെ ഹാരിഫ് എന്നിവര്‍ സംസാരിക്കും. ടി. മുഹമ്മദ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."