കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റല്‍ 21ന് തുറന്നുകൊടുക്കും
കുന്ദമംഗലം: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റല്‍ 21ന് വൈകിട്ട് മൂന്നിന് പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന് തുറന്നുകൊടുക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത് ചെയര്‍പേഴ്സനും ജില്ലാ ട്രൈബല്‍ ഓഫിസര്‍ സി. സെയ്ദ് നയീം ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
1980 മുതല്‍ കുന്ദമംഗലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലിന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിനു സമീപം പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ 71 സെന്റ് സ്ഥലത്താണ് സ്ഥിരം കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പ്രസ്തുത കെട്ടിടത്തിന് സര്‍ക്കാര്‍ 410 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ വയനാട് ജില്ലയിലെ ഹില്‍ട്രാക് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം 1530 ചതുരശ്രമീറ്ററാണ്. തറനിലയില്‍ ഓഫിസ്, വാര്ഡന് റൂം, റീഡിങ് റൂം, സന്ദര്‍ശക മുറി, സ്റ്റാഫ് റൂം, സിക്ക് മുറി, കംപ്യൂട്ടര്‍ റൂം, വാഷിങ്, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളാണുള്ളത്. ഒന്നാം നിലയില്‍ ഡോര്‍മെറ്ററി, ടോയ്ലറ്റ്, വാഷിങ് എന്നിവയും രണ്ടാം നിലയില്‍ കിച്ചണ്‍, ഡോര്‍മെറ്ററി, ഡൈനിങ് ഹാള്‍, വാഷിങ്, ടോയ്ലറ്റ് എന്നിവയും മൂന്നാം നിലയില്‍ വസ്ത്രം കഴുകി ഉണക്കാനുള്ള സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ മഴവെള്ള സംഭരണ ടാങ്ക്, രണ്ടു കാര്‍പോര്‍ച്ച്, കിണര്‍, കാംപസ് റോഡ്, കോംപൗണ്ട് വാള് എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, വിനോദ് പടനിലം, രജനി തടത്തില്‍, കെ. ശിവദാസന്‍ നായര്‍, ടി.പി സുധീഷ് കുമാര്‍, ബഷീര്‍ പടാളിയില്‍, എം. ബാബുമോന്, ഷമീന വെള്ളക്കാട്, വി. അനില്‍കുമാര്‍, ഖാലിദ് കിളിമുണ്ട, നെല്ലൂളി ബാബു, ചക്രായുധന്‍, ഒ ഹുസൈന് സംസാരിച്ചു. ജില്ലാ ട്രൈബല്‍ ഓഫിസര്‍ സി. സെയ്ദ് നയീം സ്വാഗതവും സ്പെഷല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പി. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."