യു.ഡി.എഫ് മേഖലാ ജാഥ നാളെ ആരംഭിക്കും
കാസര്‍കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന മേഖലാ ജാഥക്ക് നാളെ തുടക്കമാകും.
കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര മേഖലാ ജാഥ നാളെ വൈകുന്നേരം മുന്നിനു കാസര്‍കോട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടനത്തിനു ശേഷം ജാഥയുടെ ആദ്യ സ്വീകരണം വൈകുന്നേരം അഞ്ചിനു ഉപ്പളയില്‍ നടക്കും. 14 രാവിലെ പത്തിനു ഉദുമ, ഉച്ചയ്ക്ക് രണ്ടിനു വെള്ളരിക്കുണ്ട്, വൈകുന്നേരം അഞ്ചിനു തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
ജാഥയില്‍ ഘടകകക്ഷി നേതാക്കളായ സി.എം.പി നേതാവ് സി.എ അജീര്‍, പി.കെ ഫിറോസ്, സുരേഷ് ബാബു, കെ.പി മോഹനന്‍, ശരത്ചന്ദ്ര പ്രസാദ്, കെ.എ ഫിലിപ്പ്, സി.പി വിജയന്‍, വി.എ നാരായണന്‍ സംബന്ധിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കുന്നതിനാണ് മേഖലാ ജാഥ നടത്തുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍, ഡി.സി.സി സെക്രട്ടറി എ. ഗോവിന്ദന്‍ നായര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."