രണ്ടു വര്‍ഷത്തിനുള്ളില്‍ ഗംഗ ശുദ്ധീകരിക്കും: ഉമാ ഭാരതി
ന്യൂഡല്‍ഹി: 2018നുള്ളില്‍ ഗംഗാ നദി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള പത്തു നദികളിലൊന്നായി മാറ്റുമെന്നു കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതി. രണ്ടു വര്‍ഷത്തിനുള്ളില്‍ ഗംഗയെ ശുദ്ധീകരിക്കാനായി സര്‍ക്കാര്‍ 20,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇന്നു ലോകത്തിലെ ഏറ്റവും മാലിനമായ പത്തു നദികളിലൊന്നാണ് ഗംഗ. വ്യവസായ സ്ഥാപനങ്ങളില്‍നിന്നു മാലിന്യങ്ങള്‍ ഗംഗയിലേക്കാണ് തള്ളുന്നത്. യമുനാ നദിയും ഇത്തരത്തില്‍ മലിനമാക്കപ്പെടുന്നുണ്ട്. യമുനയെയും ശുദ്ധീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. മാലിന്യങ്ങള്‍ നദിയിലൊഴുക്കരുതെന്നു വ്യവസായ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്കി. ജനുവരിയില്‍ നദികള്‍ക്കു സമീപത്തുള്ള പഞ്ചസാര ഫാക്ടറി അടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായും വിജിലന്‍സ് ശക്തമായ പരിശോധനകള്‍ നടത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."